മലയാളികൾക്ക് എന്നും പ്രിയപ്പെട്ട നടിയാണ് കെപിഎസി ലളിത. നിരവധി കഥാപാത്രങ്ങളിലൂടെ ഇന്നും മലയാളികൾക്കിടയിൽ ജീവിക്കുന്ന കെപിഎസി ലളിതയുടെ വിയോഗം എല്ലാവർക്കും ഒരു തീരാനോവ് തന്നെയായിരുന്നു. ഇപ്പോഴിതാ കെപിഎസി ലളിതയെ കുറിച്ച് നടി മഞ്ജു പിള്ളയും സംവധായകൻ കമലും പറഞ്ഞ കാര്യങ്ങളാണ് വൈറലായിരിക്കുന്നത്. രമേഷ് പിഷാരടി അവതാരകനായി എത്തിയ പരിപാടിയിലാണ് ഇരുവരും കുറിച്ചുള്ള ഓർമകൾ പങ്കുവച്ചത്. ഇരുവരോടും ഒപ്പം കെപിഎസി ലളിതയുടെ മകൻ സിദ്ധാർത്ഥ് ഭരതനും ഉണ്ടായിരുന്നു.
കെപിഎസി ലളിതയുമായി വലിയ ബന്ധമായിരുന്നു തനിക്കെന്ന് പറയുകയാണ് നടി മഞ്ജു പിള്ള. അമ്മ എവിടെ യാത്ര പോയി വന്നാലും ആള്‍ക്ക് ഇഷ്ടം ഉള്ളവര്‍ക്ക് എന്തെങ്കിലും ഒക്കെ വാങ്ങിക്കൊണ്ടു വരും. അതുപോലെ തനിക്കും വാങ്ങിക്കൊണ്ടു വരാറുണ്ടായിരുന്നു എന്ന് മഞ്ജു പറഞ്ഞു.
‘ഞാനുമായി അടുപ്പത്തിലായതിന് ശേഷം എവിടെ പോയാലും മകള്‍ ശ്രീക്കുട്ടിക്ക് വാങ്ങിക്കുന്നതിനു ഒപ്പം തന്നെ തനിക്കും എന്തെങ്കിലും ഒക്കെ അമ്മ വാങ്ങാറുണ്ടായിരുന്നു. അതൊക്കെ ഒരു പ്രത്യേക അനുഭവം തന്നെയാണ്’- മഞ്ജു പിള്ള പറഞ്ഞു.
‘ ആ ചതി ഞാന്‍ അറിഞ്ഞില്ലല്ലോ, ഇത്രയും വര്‍ഷം ആയിട്ടും ഇപ്പോഴാണ് ഞാന്‍ ഇത് അറിയുന്നത്’ എന്നായിരുന്നു തമാശയില്‍ സിദ്ധാർത്ഥ് മഞ്ജുവിനോട് പറഞ്ഞത്.
Discussion about this post