ന്യൂഡൽഹി: ലോക് സഭാ തിരഞ്ഞെടുപ്പിന്റെ തിരക്കുകൾക്ക് ശേഷം ചെറിയ ഇടവേളയിലായിരിന്നു മുൻ കേന്ദ്ര മന്ത്രി ആയ സ്‌മൃതി ഇറാനി. അമേത്തിയിൽ രാഹുൽ ഗാന്ധിയെ മുട്ട് കുത്തിച്ച സ്‌മൃതിക്ക് നിർണായകമാ ഒരു ദൗത്യം നല്കാൻ തീരുമാനിച്ചിരിക്കുകയാണ് ബി ജെ പി കേന്ദ്ര നേതൃത്വം എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്.
ബി ജെ പി യുടെ കിരീടത്തിലേക്ക് ഒരു പൊൻതൂവൽ കൂടെ ചാർത്താൻ, ഇന്ദ്രപ്രസ്ഥം തന്നെ പിടിക്കാനാണ് ബി ജെ പി സ്‌മൃതി ഇറാനിയെ ചുമതല ഏൽപ്പിച്ചിരിക്കുന്നത് . ഡല്‍ഹി കേന്ദ്രീകരിച്ച് പ്രാദേശികതലത്തിലാണ് സ്മൃതി ഇറാനിയുടെ പ്രവര്‍ത്തന മേഖല. മുന്‍ കേന്ദ്രമന്ത്രിയെ ഡല്‍ഹിയില്‍ നിയോഗിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ബിജെപി കേന്ദ്ര നേതൃത്വവും ലക്ഷ്യമിടുന്നത് ഒറ്റകാര്യം. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഭരണം പിടിക്കുകയെന്നത് തന്നെയാണത്.
അരവിന്ദ് കേജ്‌രിവാളിന്റെ സ്വാധീനം ശക്തയായ ഒരു പ്രതിയോഗിയിലൂടെ അവസാനിപ്പിക്കാമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്. അതേസമയം ഡല്‍ഹി മുഖ്യമന്ത്രിയായി സ്മൃതി ഇറാനിയെ ഉയര്‍ത്തിക്കാണിക്കുന്നതിന് പകരം അവരുടെ മേല്‍നോട്ടത്തില്‍ പാര്‍ട്ടിയെ തിരഞ്ഞെടുപ്പിന് സജ്ജമാക്കുകയെന്ന ഫോര്‍മുലയ്ക്കാണ് പാര്‍ട്ടിതല ചര്‍ച്ചകളില്‍ മുൻതൂക്കം
Discussion about this post