തിരുവനന്തപുരം: ഓണക്കിറ്റിലെ ശർക്കരയിൽ നിന്നും അടിവസ്ത്രം ലഭിച്ചുവെന്ന തരത്തിൽ പ്രചാരണം. ചില ഫേസ്ബുക്ക്, വാട്‌സ് ആപ്പ് ഗ്രൂപ്പിലാണ് ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങൾ പ്രചരിക്കുന്നത്. നിരവധി പേർ ചിത്രങ്ങൾ സഹിതം വ്യക്തിപരമായി ഫേസ്ബുക്ക് പ്രൊഫൈലുകളിൽ പങ്കുവച്ചിട്ടുണ്ട്.
സോഷ്യൽ മീഡിയ ത്രഡിൽ ആണ് ഇത് ആദ്യം പ്രചരിച്ചത് എന്നാണ് ലഭിക്കുന്ന വിവരം. ഇപ്രാവശ്യത്തെ സർക്കാർ ഓണക്കിറ്റിൽ ശർക്കരയോടൊപ്പം അടിവസ്ത്രം തികച്ചും ഫ്രീ- എന്ന കുറിപ്പോടെ വീഡിയോ ആണ് പ്രത്യക്ഷപ്പെട്ടത്. മൂന്ന് ദിവസം മുൻപായിരുന്നു ഇത് വ്യാപകമായി ആളുകളിലേക്ക് എത്തിയത്. ഒരാൾ ശർക്കര കത്തികൊണ്ട് മുറിയ്ക്കുന്നതും അതിൽ നിന്നും തുണിക്കഷ്ണം കണ്ടെടുക്കുന്നതുമാണ് വീഡിയോ.
എന്നാൽ ഈ വീഡിയോ തെറ്റാണെന്നാണ് മനസിലാക്കാൻ കഴിയുന്നത്. കാരണം ഇക്കുറി സർക്കാർ നൽകിയ ഓണക്കിറ്റിൽ ശർക്കര ഇല്ലായിരുന്നുവെന്നാണ് വിവരം. അത് മാത്രമല്ല സെപ്തംബർ അഞ്ചാം തിയതി ആയപ്പോഴാണ് സർക്കാർ ഓണക്കിറ്റ് വിതരണം ആരംഭിച്ചത്. ചിലർ സെപ്തംബർ 1 നും 2 നുമെല്ലാം ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.
Discussion about this post