കൊച്ചി:ഞായറാഴ്ച മൈനാഗപ്പള്ളിക്ക് സമീപം ആനൂർകാവിൽ കാറിടിച്ച് സ്കൂട്ടർ യാത്രിക കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.കേസിൽ വാഹനമോടിച്ചിരുന്ന കരുനാഗപ്പള്ളി സ്വദേശി മുഹമ്മജ് അജ്മലിനെയും (29) വാഹനത്തിലുണ്ടായിരുന്ന വനിതാ ഡോക്ടർ നെയ്യാറ്റിൻകര സ്വദേശി ശ്രീക്കുട്ടിയെയും (27) പിടികൂടിയിരുന്നു.
പ്രതികളിലൊരാളായ നെയ്യാറ്റിൻകര സ്വദേശിനി ഡോ.ശ്രീക്കുട്ടി, വിവാഹമോചിതയാണ്. സമീപകാലത്താണ് കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ജോലിയിൽ പ്രവേശിച്ചത്. ഇവിടെ വച്ചാണ് അജ്മലിനെ പരിചയപ്പെടുന്നതും ഈ സൗഹൃദം വളരുന്നതെന്നും പോലീസ് പറയുന്നു.
എം.ബി.ബി.എസ് പഠിച്ചെങ്കിലും ലഹരിക്ക് അടിമയായിരുന്നു ശ്രീകുട്ടി. വഴിവിട്ട ബന്ധങ്ങളും താളംതെറ്റിയ കുടുംബ പശ്ചാത്തലവും അതിന് കൂട്ടായെന്ന് പ്രദേശവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. നെയ്യാറ്റിന്‍കര തൊഴുക്കലിലെ ശ്രീക്കുട്ടിയുടെ വീട് ഇപ്പോള്‍ അമ്മ സുരഭിയുടെ നേതൃത്വത്തില്‍ ദുര്‍മന്ത്രവാദവും തുള്ളലും നടക്കുന്ന കേന്ദ്രമാണ്. നെയ്യാറ്റിന്‍കര വഴുതുര്‍ സ്വദേശിയായ ഷാജിയാണ് ശ്രീകുട്ടിയുടെ അച്ഛന്‍.
ഷാജിയുടെ ശരവണ മൊബൈല്‍സ് എന്ന സ്ഥാപനത്തിലെ പണവുമായാണ് വീട്ടിലെ കാര്‍ ഡ്രൈവറും കുതിരയുടെ ട്രെയിനറുമായിരുന്ന യുവാവിനൊപ്പം ശ്രീക്കുട്ടി 18ാം വയസിൽ ഒളിച്ചോടി ചെന്നൈയിലേക്ക് പോയത്.
അധികം വൈകാതെ കൈക്കുഞ്ഞുമായി മടങ്ങിയെത്തി. തുടര്‍ന്ന് കോയമ്പത്തൂരില്‍ പോയി എം.ബി.ബി.എസ് പഠിച്ചു. വിവാഹം കഴിഞ്ഞെങ്കിലും അതും വേര്‍പിരിഞ്ഞു. ഒരുവര്‍ഷം മുമ്പാണ് കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ ഗൈനക്കോളജി വിഭാഗത്തില്‍ ഡോക്ടറായത്. അവിടെ റെയില്‍വേസ്റ്റേഷനു സമീപം വാടകവീട്ടില്‍ താമസമാക്കി. ആശുപത്രിയില്‍ വച്ചാണ് അജ്മലിനെ പരിചയപ്പെട്ടത്.
Discussion about this post