ലക്നൗ: ഇത് സോഷ്യൽ മീഡിയയുടെ യുഗമാണ്. ഊണിലും ഉറക്കത്തിലും സുഖത്തിലും ദുഃഖത്തിലും സോഷ്യൽ മീഡിയയിൽ രണ്ട് പോസ്റ്റിട്ട് ലൈക്ക് സമ്പാദിച്ചാലേ പലർക്കും ആശ്വാസം കിട്ടൂ. അങ്ങനെ ലൈക്കും കമന്റും വഴി പ്രശസ്തി ലക്ഷ്യം വച്ച് പലരും പരിധി വിട്ട് കാര്യങ്ങൾ ചെയ്ത് പണി വാങ്ങിച്ച് കൂട്ടാർ ഉണ്ട്. ഇപ്പോഴിതാ അങ്ങനെ മുട്ടൻ പണി കിട്ടിയ ഒരാളുടെ അനുഭവം ആണ് പുറത്ത് വരുന്നത്.
ഉത്തർപ്രദേശിലെ കാസ്ഗഞ്ച് ജില്ലയിൽ നടന്ന വിചിത്രമായ ഒരു സംഭവമാണ് എല്ലാത്തിനും ആധാരം.വീഡിയോയിൽ മുകേഷ് കുമാർ മരിച്ചതായി നടിച്ച് കാസ്ഗഞ്ചിലെ റോഡിൽ അനങ്ങാതെ കിടക്കുന്നത് കാണാം. 23 കാരൻ്റെ ശരീരം ഒരു വെളുത്ത ബെഡ് ഷീറ്റിൽ പൊതിഞ്ഞു, മൂക്കിൽ പഞ്ഞി കുത്തി നിറച്ച്, കഴുത്തിൽ ഒരു പുഷ്പമാലയും വച്ചാണ് പ്രദർശിപ്പിക്കുന്നത്. വീഡിയോ അവസാനിക്കുമ്പോൾ പൊട്ടിച്ചിരിച്ചുകൊണ്ട് കുമാർ പെട്ടെന്ന് എഴുന്നേൽക്കുന്നു. നിമിഷ നേരം കൊണ്ടാണ് ഈ വീഡിയോ വൈറലായത്.
പിന്നാലെ പൊതുജന ശല്യവും കുഴപ്പവും ഉണ്ടാക്കിയതിന് കുമാറിനെ ലോക്കൽ പോലീസ് അറസ്റ്റ് ചെയ്തു. വീഡിയോ എക്‌സിൽ പങ്കിടുകയും ചെയ്തു , ”#ഉത്തർപ്രദേശിലെ കാസ്ഗഞ്ച് ജില്ലയിൽ, തിരക്കേറിയ കവലയ്ക്ക് നടുവിൽ കിടന്ന് ഒരു യുവാവ് മരിക്കുന്നതായി അഭിനയിച്ചു. . ‘റീൽ സ്റ്റാർ’ മുകേഷ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തുവെന്നാണ് എക്സ് പോസ്റ്റ്.
Discussion about this post