കൊച്ചി:മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമാണ് കവിത ലക്ഷ്മി. നന്നേ ചെറുപ്പത്തിൽ തന്നെ ജീവിതത്തോട് പോരടിച്ചാണ് അവർ അഭിനയലോകത്ത് തന്റേതായ ഇടം കണ്ടെത്തിയത്.ചില സിനിമകളിലും മുഖം കാണിച്ച ഇവര്‍ ദോശയുണ്ടാക്കി വില്‍ക്കുന്നത് സമൂഹ മാദ്ധ്യമങ്ങള്ളിൽ വൈറലായിരുന്നു.സ്ത്രീധനം എന്ന ഹിറ്റ് സീരിയലില്‍ മത്തി സുകു എന്ന കഥാപാത്രത്തിന്റെ ഭാര്യയായിട്ടാണ് കവിത ശ്രദ്ധിക്കപ്പെട്ടത്.
ഇപ്പോഴിതാ താൻ കടന്നുവന്ന വഴികളെ കുറിച്ച് കവിത പറഞ്ഞത് ചർച്ചയാക്കുകയാണ് ആരാധകർ.എന്റെ വീഡിയോസിന്റ താഴെ മോശമായി കമന്റ് ചെയ്യാൻ വരുന്ന ചേട്ടൻമാരോട് എനിക്ക് ഒരു അപേക്ഷയുണ്ട്. നിങ്ങൾ എല്ലാം എന്നെകുറിച്ചൊന്നു അറിഞ്ഞു വയ്ക്കണം. രണ്ടാമത്തെ വയസ്സിൽ അച്ഛൻ ഉപേക്ഷിച്ചു പോയതാണ്. പതിമൂന്നുവയസ്സുള്ളപ്പോൾ അമ്മയും ഉപേക്ഷിച്ചുപോയി. ഇരുപത്തിയെട്ടു വയസ്സുള്ളപ്പോൾ ആണ് ഭർത്താവും ഉപേക്ഷിക്കുന്നത്. ഭർത്താവ് ഉപേക്ഷിക്കുമ്പോൾ എന്റെ മോൾക്ക് രണ്ടുവയസ്സ് ആണ് പ്രായം. അന്ന് എന്റെ മകളെയും മകനെയും കൈ പിടിച്ചു തെരുവിലേക്ക് ഇറങ്ങുമ്പോൾ ആകെ കൈ മുതൽ ആയി ഉണ്ടായിരുന്നത് അഭിനയിക്കാൻ ഉള്ള കഴിവ് മാത്രമാണ്. അത് വച്ചാണ് എന്റെ മകനെ ഞാൻ ലണ്ടൻ വരെ എത്തിച്ചത്.
ഇന്ന് മോൾ ഫാഷൻ ഡിസൈനിങ് പഠിക്കുകയാണ്. സ്പോൺസർ ചെയ്യുന്നതാണ്. ഒരു കാര്യം നിങ്ങൾ മനസിലാക്കണം ഞാൻ തെരുവിൽ ഇറങ്ങുമ്പോൾ എന്റെ മുൻപിൽ തടസങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. വഴി വെട്ടി തെളിക്കുവായിരുന്നില്ല ഞാൻ ചെയ്തത്. കത്തിച്ചു ചാമ്പലാക്കി മുൻപോട്ട് പോവുകയാണ് ചെയ്തത്. അതിനു ഞാൻ തന്നെയാണ് അഗ്നി ആയത്. സ്വയം അഗ്നി ആയവളുടെ മുൻപിൽ തീപ്പെട്ടിക്കൊള്ളി ഉരച്ചുകാണിച്ചു പേടിപ്പിക്കരുതാണ് താരം പറയുന്നത്.
Discussion about this post