ന്യൂയോർക്ക്: പൊതുവേദിയിൽ ഗായിക ഷാക്കീറയുടെ നഗ്നചിത്രം ക്യാമറ കൊണ്ട് പകർത്താൻ ആരാധകന്റെ ശ്രമം. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ പാട്ട് അവസാനിപ്പിച്ച് താരം വേദിവിട്ടു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ലിവ് മിയാമി നൈറ്റ് ക്ലബ്ബിലാണ് സംഭവം എന്നാണ് റിപ്പോർട്ടുകൾ. സോൾട്ടെറാ എന്ന ഗാനം ആയിരുന്നു വേദിയിൽ താരം ആലപിച്ചിരുന്നത്. പാട്ടിനൊപ്പം താരം ഡാൻസ് കളിക്കുകയും ചെയ്തിരുന്നു. വളരെ ഇറക്കം കുറഞ്ഞ വസ്ത്രം ആയിരുന്നു ഷാക്കീറ ധരിച്ചിരുന്നത്. നൃത്തം കളിച്ചുകൊണ്ടിരിക്കുന്നതിനിടെ ക്യാമറ വച്ച് അവിടെയുണ്ടായിരുന്ന ഒരാൾ നഗ്ന ദൃശ്യം പകർത്താൻ ശ്രമിക്കുകയായിരുന്നു.
ഇത് ശ്രദ്ധയിൽപ്പെട്ടതോടെ കൈ കൊണ്ട് പാടില്ലെന്ന് ഷാക്കീറ ആദ്യം ആംഗ്യം കാണിച്ച് പറഞ്ഞു. എന്നാൽ ഇത് അവഗണിച്ച് അയാൾ വീണ്ടും ഇത് ആവർത്തിക്കുകയായിരുന്നു. ഇതോടെ താരം വേദിവിട്ടു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വലിയ വിമർശനം ആണ് ലോകമെമ്പാടുനിന്നും ഉയരുന്നത്.
പ്രമുഖ താരങ്ങൾക്ക് പോലും സുരക്ഷയില്ലെന്നാണ് ചിലർ പറയുന്നത്. പൊതുമദ്ധ്യത്തിൽ ഇത്തരം സംഭവങ്ങൾ കാണുമ്പോൾ സങ്കടം തോന്നുന്നുവെന്നും ആളുകൾ പറയുന്നു.
Shakira leaves the stage after people were filming under her dress whilst she was dancing to her new single. People are GROSS. pic.twitter.com/AxlBw6yFZL
— FEIM (@FeimM_) September 15, 2024
Discussion about this post