ന്യൂയോർക്ക്: ലോകത്തോട് വിട പറഞ്ഞ് പൂച്ച മുത്തശ്ശി. ലോകത്തെ ഏറ്റവും പ്രായം കൂടിയ പൂച്ചയായ റോസിയാണ് കഴിഞ്ഞ ദിവസം വിട പറഞ്ഞത്. 33 വയസ്സായിരുന്നു റോസിയുടെ പ്രായം. ലണ്ടൻ സ്വദേശിയായ ലില ബ്രിസ്സെട്ട് ആണ് റോസിയുടെ ഉടമ.
ന്യൂയോർക്ക് പോസ്റ്റാണ് റോസിയുടെ മരണ വിവരം പുറം ലോകത്തെ അറിയിച്ചത്. 1991 ലായിരുന്നു റോസിയുടെ ജനനം. ഇക്കഴിഞ്ഞ ജൂണിൽ ആയിരുന്നു പൂച്ചയ്ക്ക് 33 വയസ്സ് ആയത്. ഈ 33 വയസ്സ് എന്നത് മനുഷ്യരുടെ 152 വയസ്സിന് തുല്യമാണ്. അതേസമയം റോസിയുടെ മരണത്തിന് ശേഷം ലോകത്തിലെ ഏറ്റവും പ്രായം ചെന്ന പൂച്ചയായി കെന്റിലെ 28 വയസ്സുള്ള ഫ്‌ളോസ്സിയാണ്.
വളരെ കുഞ്ഞായിരുന്നപ്പോഴാണ് റോസിയെ ദത്തെടുത്തത് എന്ന് ലില പറയുന്നു. റോസിയുടെ വിയോഗം വലിയ ദു:ഖമാണ് ഉണ്ടാക്കിയിരിക്കുന്നത്. അവളെ നന്നായി മിസ്സ് ചെയ്യുന്നു. വീട്ടിലെ ഹാളിലൂടെ നടക്കുകയായിരുന്നു റോസി. പെട്ടെന്ന് നിലത്ത് വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിപ്പോഴേയ്ക്കും റോസിയ്ക്ക് ജീവൻ നഷ്ടമായിരുന്നുവെന്നും ലില പറഞ്ഞു. വളരെ ശാന്ത സ്വഭാവത്തിന് ഉടമ ആയിരുന്നു റോസിയെന്നു ലില കൂട്ടിച്ചേർത്തു.
Discussion about this post