ഭൂമിക്ക് പുറത്ത് മറ്റൊരിടത്ത് ജീവനുണ്ടോ? നൂറ്റാണ്ടുകൾ ആയി മനുഷ്യകുലം അന്വേഷിക്കുന്ന കാര്യമാണ്. പരീക്ഷണങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും അതിന് ഉത്തരം കണ്ടെത്താൻ ശ്രമിക്കുന്നു. ഇപ്പോഴിതാ ആ ഉത്തരത്തിന് അടുത്തേക്ക് മനുഷ്യകുലം എത്തിയിരിക്കുന്നു.
8 ബില്ല്യൺ വർഷങ്ങൾക്ക് മുൻപ് നിന്നുള്ള ഒരു അജ്ഞാത റേഡിയോ സിഗ്നൽ ബഹിരാകാശത്ത് സഞ്ചരിച്ച് ശാസ്ത്രജ്ഞരുടെ നിരീക്ഷണത്തിൽ കണ്ടെത്തി. ശാസ്ത്രജ്ഞരുടെ നിഗമനമനുസരിച്ച് ഇത് വളരെ തീവ്രമായ സിഗ്നലുകളാണത്രേ . FRB 20220610A എന്ന് പേരിട്ടിരിക്കുന്ന ഈ ഫാസ്റ്റ് റേഡിയോ ബർസ്റ്റ് ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും പഴക്കമേറിയതും, ഏറെ ദൂരെ നിന്നുള്ളതുമാണ്. അതുകൊണ്ട് തന്നെ ബഹിരാകാശത്തെ കൂടുതൽ നിഗൂഢതകൾ കണ്ടെത്താൻ ഇത് സഹായിച്ചേക്കുമെന്നാണ് പ്രതീക്ഷ.
ഓസ്‌ട്രേലിയൻ സ്‌ക്വയർ കിലോമീറ്റർ അറേ പാത്ത്‌ഫൈൻഡർ (ASKAP) ഉപയോഗിച്ചാണ് ശാസ്ത്രജ്ഞർ സിഗ്നലിൻ്റെ ഉത്ഭവം വിജയകരമായി കണ്ടെത്തിയത്.FRB 20220610A യുടെ കണ്ടെത്തൽ പ്രപഞ്ചത്തിൻ്റെ ഭൂതകാലത്തെക്കുറിച്ച് പഠിക്കാനുള്ള പുതിയ ഒരു അവസരമായി മാറുമെന്നാണ് പ്രതീക്ഷ.
ഫാസ്റ്റ് റേഡിയോ ബർസ്റ്റുകൾ (FRBs) മില്ലിസെക്കൻഡ് മാത്രം നീണ്ടുനിൽക്കുന്ന റേഡിയോ തരംഗങ്ങളുടെ ഹ്രസ്വവും അതേ സമയം തീവ്രവുമായ സ്പന്ദനങ്ങളാണ്.
നേരത്തെയും ഈ അതിവേഗ റേഡിയോ സിഗ്നലുകള്‍ ഭൂമിയിലെത്തുന്നത് വാര്‍ത്തയായിരുന്നു. കഴിഞ്ഞ കുറേ വര്‍ഷമായി വിവിധ ശാസ്ത്രജ്ഞര്‍ ഈ സിഗ്നലുകളെ തെളിവോടെ പിടികൂടിയിട്ടുണ്ട്. ഒരു സെക്കന്റിന്റെ ചെറിയൊരു അംശം മാത്രം നീണ്ടു നില്‍ക്കുന്നവയാണ് എഫ്ആര്‍ബി എന്ന് വിളിക്കുന്ന സിഗ്നലുകള്‍. നമ്മുടെ ക്ഷീരപഥത്തിലുള്ള എന്തിനേക്കാളും പത്ത് ലക്ഷം ഇരട്ടി തിളക്കമുള്ളവയാണ് ഇവയെന്നാണ് കണക്കാക്കപ്പെടുന്നത്.ഒരു നിശ്ചിത ദിശയില്‍ നിന്നാണ് ഈ സിഗ്നലുകള്‍ വരുന്നതെന്നത് ഇതിന് പിന്നില്‍ അന്യഗ്രഹജീവികളാണെന്ന പ്രചാരണത്തിന് കാരണമായിരുന്നു.
Discussion about this post