ഗ്ലാമറസ് വേഷങ്ങൾ ചെയ്യാത്തതിന് കാരണം; നോ പറഞ്ഞിട്ടും വിളിച്ചാൽ പിന്നെ ഫോൺ എടുക്കാറില്ല; നിഖില വിമൽ
തഗ്ഗുറാണി എന്ന് സോഷ്യൽ മീഡിയയിൽ വിളിപ്പേര് കിട്ടിയ നടിയാണ് നിഖില വിമൽ. മാദ്ധ്യമങ്ങൾക്ക് മുമ്പിൽ ഉൾപ്പെടെ എന്തും വെട്ടിത്തുറന്ന് സംസാരിക്കാൻ നിഖില മടി കാണിക്കാറില്ല. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷവും താരം സ്വന്തം അഭിപ്രായം തുറന്നു പറഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ സിനിമയിൽ ഗ്ലാമറസ്‌വേഷ്ങ്ങൾ ചെയ്യാത്തതിനെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. മേലാഡേൺ ലുക്കിലുള്ള വേഷങ്ങൾ ചെയ്യാനുള്ള ഓഫറുകൾ പലപ്പോഴും വന്നിട്ടുണ്ടെന്ന് നിഖില പറയുന്നു. എന്നാൽ, കംഫർട്ട് അല്ലാത്ത വേഷങ്ങൾ ഒരിക്കലും ചെയ്യാറില്ല. വേഷം കൊണ്ടും സ്വഭാവം കൊണ്ടും ഗ്ലാമറസ് ആവാം. ഏത് തരത്തിലുള്ള കഥാപാത്രങ്ങളാണ് സിനിമയിൽ അഭിനയിക്കേണ്ടത് എന്നാണ് താൻ നോക്കാറുള്ളത്. ഒരു ഗ്ലാമറസ് വേഷം ഇടുന്നത് കൊണ്ട് ആ സിനിമ ചെയ്യാമെന്ന് ഒരിക്കലും കരുതുന്നില്ലെന്നും നിഖില വിമൽ വ്യക്തമാക്കി.
കംഫർട്ട് അല്ലാത്ത വേഷങ്ങൾ ചെയ്യില്ല എന്നതിനർത്ഥം ഗ്ലാമർ വേഷങ്ങൾ ചെയ്യില്ല എന്നല്ല. ഒരു റോൾ ചെയ്യാൻ കംഫർട്ട് ആണെങ്കിൽ അത് ചെയ്യും. ചില റോൾ പറ്റില്ലെന്ന് തോന്നിയാൽ പറ്റില്ലെന്ന് തന്നെ പറയും. പറ്റില്ലെന്ന് പറഞ്ഞിട്ടും ഫോൺ വിളിച്ചുകൊണ്ടിരുന്നാൽ പിന്നെ ഫോൺ എടുക്കാതിരിക്കുമെന്നും താരം കൂട്ടിച്ചേർത്തു.
ബിജു മേനോൻ, മേതിൽ ദേവിക എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന കഥ ഇതുവരെയാണ് നിഖിലയുടെ പുതിയ റിലീസ് ചിത്രം. വിഷ്ണു മോഹൻ ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. അനു മോഹൻ, ഹക്കിം ഷാജഹാൻ, അനുശ്രീ തുടങ്ങി വലിയ താരനിരയും ചിത്രത്തിലുണ്ട്.
Discussion about this post