തിരുവനന്തപുരം: സംസ്ഥാന ന്യൂനപക്ഷ കമ്മീഷനും കേരള നോളജ് ഇക്കണോമി മിഷനും ചേർന്ന് നടത്തുന്ന ന്യൂനപക്ഷ യുവജനങ്ങൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്ന പദ്ധതിയായ ‘സമന്വയ’ത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ നടക്കും. സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ എഎ റഷീദിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനം മന്ത്രി വി അബ്ദുറഹ്‌മാൻ നിർവഹിക്കും. പട്ടികജാതി- പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒആർ കേളു മുഖ്യാതിഥിയായിരിക്കും. നാളെ രാവിലെ വയനാട് കൽപ്പറ്റ പുളിയാർമല കൃഷ്ണഗൗഡർ ഹാളിലാണ് പരിപാടി നടക്കുക.
സമന്വയം പദ്ധതി വഴി ഒരു ലക്ഷം തൊഴിലവസരങ്ങളാണ് ലഭ്യമാക്കുക. 18 വയസിനും 50 വയസിനും ഇടയിലുള്ള അഭ്യസ്ഥവിദ്യരായ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് സർക്കാരിതര മേഖലകളിൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായി വിപുലമായ തൊഴിൽ രജിസ്‌ട്രേഷൻ ക്യാമ്പ് നടത്തും.
പ്ലസ് ടു കഴിഞ്ഞവർക്ക് ഈ ക്യാമ്പിലെത്തി രാവിലെ 8.30 മുതൽ രജിസ്‌ട്രേഷൻ നടത്താം. വിദ്യഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ളവ കൊണ്ടുവന്നു വേണം രജിസ്‌ട്രേഷൻ നടത്താൻ. ഇങ്ങനെ ക്യാമ്പിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് അവരുടെ യോഗ്യതക്ക് അനുസരിച്ച് ജോലി ലഭ്യമാക്കാനുള്ള അവസരമൊരുക്കും. ജില്ലാതലം, സംസ്ഥാനതലം, സംസ്ഥാനത്തിന് പുറത്ത് എന്നിങ്ങനെ തരം തിഒരിച്ചായിരിക്കും തൊഴിലവസരങ്ങൾ ലഭ്യമാക്കുക. സ്വകാര്യ തൊഴിൽ ധാതാക്കളുമായി കൈകോർ്താണ് പദ്ധതി നടപ്പാക്കുന്നത്. മുസ്ലീം, ക്രിസ്ത്യൻ, ജൈന, ബുദ്ധ, പാഴ്‌സി, സിക്ക് എന്നീങ്ങനെ ആറ് ന്യനപക്ഷ വിഭാഗങ്ങൾക്കാണ് തൊഴിൽ രജിസ്‌ട്രേഷൻ ചെയ്യാൻ കഴിയുക.
Discussion about this post