അകാലനര ഇന്ന് പലരും അനുഭവിക്കുന്ന പ്രശ്നമാണ്.മാർക്കറ്റിൽ ലഭിക്കുന്ന കൃത്രിമ ഡൈ ഉപയോഗിക്കും മുൻപ് നമുക്ക് ഒരു വീട്ടു വൈദ്യം പരീക്ഷിച്ചാലോ?തികച്ചും പ്രകൃതിദത്ത ചേരുവയാണ് ഇതിനായി ഉപയോഗിയ്ക്കുന്നത്. പ്രധാന കൂട്ടുകളിലൊന്നാണ് ഇന്‍ഡിക പൗഡര്‍. നീലയമരി എന്നാണ് ഇത് മലയാളത്തില്‍ അറിയപ്പെടുന്നത്.നാട്ടിന്‍പുറങ്ങളില്‍ റോസ് നിറത്തോടു കൂടിയ പൂക്കളോടു കൂടിയ ഈ ചെടി ഇപ്പോഴും കാണാറുണ്ട്.
രണ്ടു സ്റ്റെപ്പായാണ് ഇതിടേണ്ടത്. ആദ്യം കട്ടന്‍ ചായ തിളപ്പിച്ചെടുക്കുക. അതായത് 1 ഗ്ലാസ് വെള്ളത്തില്‍ തേയിലപ്പൊടിയെടുത്ത് ഇത് ചെറു തീയില്‍ തിളപ്പിച്ച് അര ഗ്ലാസാക്കി മാറ്റാം. ഇത് അല്‍പം കട്ടിയുള്ള മിശ്രിതമായി ലഭിയ്ക്കുന്ന വിധത്തില്‍ തിളപ്പിച്ചെടുക്കുക. ഇത് ചൂടാറുമ്പോള്‍ ഇതിലേയ്ക്ക് ഹെന്ന പൗഡര്‍ അഥവാ മയിലാഞ്ചിപ്പൊടി ചേര്‍ക്കാം. അല്ലെങ്കില്‍ അരച്ച മയിലാഞ്ചി. പിന്നെ ഇതിലേയ്ക്ക് മുട്ട, പകുതി ചെറുനാരങ്ങയുടെ നീര് എന്നിവയും ചേര്‍ക്കാം. ഇത് നല്ലതു പോലെ ചേര്‍ത്തിളക്കുക. ഈ മിശ്രിതം 4 മണിക്കൂര്‍ നേരം ഇങ്ങനെ വയ്ക്കുക. പിന്നീട് മുടിയില്‍ നല്ലതുപോലെ തേയ്ക്കണം.
ഇതേ രീതിയില്‍ 2-4 മണിക്കൂര്‍ വരെ മുടിയില്‍ വയ്ക്കണം. എങ്കിലേ ഗുണം കാണൂ. ചുരുങ്ങിയത് 2 മണിക്കൂറെങ്കിലും വയ്ക്കുക. പിന്നീട് സാധാരണ വെളളം കൊണ്ട് കഴുകണം. ഷാംപൂവോ മറ്റൊന്നും തന്നെ ഉപയോഗിയ്ക്കരുത്. മുടി കഴുകിക്കഴിഞ്ഞാല്‍ നരച്ച മുടികള്‍ക്ക് ഒരു ബര്‍ഗന്റി കളര്‍, അതായത് ബ്രൗണ്‍ പോലുള്ള നിറം ലഭിയ്ക്കും. അടുത്ത സ്‌റ്റെപ്പിലൂടെയാണ് കറുപ്പു ലഭിയ്ക്കുക
അടുത്ത ദിവസമാണ് അടുത്ത സ്റ്റെപ്പ് ചെയ്യേണ്ടത്. ഇതിനായി മുകളില്‍ പറഞ്ഞ അതേ രീതിയില്‍ തേയില വെള്ളം തിളപ്പിച്ചെടുക്കുക. ഇതിലേയ്ക്ക് നീലയമരി പൊടി അഥവാ ഇന്‍ഡിക പൗഡര്‍ ചേര്‍ക്കുക. നീലയമരി ഫ്രഷ് ആയതെങ്കില്‍ ഇലയും പൂവും അരച്ചത് ഇതില്‍ ചേര്‍ത്തിളക്കാം. ഇല്ലെങ്കില്‍ ഇന്‍ഡിക പൗഡര്‍ എന്ന പേരില്‍ അങ്ങാടിയില്‍ നിന്നും ലഭിയ്ക്കും. ഇത് 10 മിനിറ്റു വച്ചാല്‍ തന്നെ ഇതിന്റെ നിറം കറുപ്പായി മാറും.ഈ മിശ്രിതം തലയില്‍ പുരട്ടുക. നരച്ച ഭാഗത്ത് നല്ലതു പോലെ കൂടുതല്‍ പുരട്ടാം. 3 മണിക്കൂര്‍ ശേഷം ഇത് കഴുകാം. ഇത് സാധാരണ വെള്ളത്തില്‍ കഴുകുക.
Discussion about this post