ബെയ്‌റൂട്ട്: പേജറുകൾക്ക് പിന്നാലെ ഹിസ്ബുള്ള ഭീകരരുടെ പക്കലുള്ള വോക്കി ടോക്കികളും പൊട്ടിത്തെറിച്ചു. സംഭവത്തിൽ മൂന്ന് ഭീകരർ കൊല്ലപ്പെടുകയും 100 ഭീകരർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ബെയ്‌റൂട്ടിൽ ആയിരുന്നു സംഭവം. കഴിഞ്ഞ ദിവസം പേജറുകൾ പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ട ഭീകരരുടെ സംസ്‌കാര ചടങ്ങുകൾക്കിടെ ആയിരുന്നു പൊട്ടിത്തെറിയുണ്ടായത് എന്നാണ് വിവരം. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. തുടർച്ചയായി സ്‌ഫോടനം ഉണ്ടാകുന്ന പശ്ചാത്തലത്തിൽ ആശങ്കയിലാണ് ഹിസ്ബുള്ള ഭീകരർ.
കഴിഞ്ഞ ദിവസം പേജർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിൽ 12 ഭീകരർ ആണ് കൊല്ലപ്പെട്ടത്. 2750 പേർ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഇവരിൽ പലരുടെയും ആരോഗ്യനില മോശമാണെന്നാണ് വിവരം.
The video captures the moment a communication device exploded at a funeral for the victims of pager explosions in southern #Lebanon. pic.twitter.com/uyaOqZMuAc
— Tehran Times (@TehranTimes79) September 18, 2024
Discussion about this post