കൊല്ലം: മൈനാഗപ്പള്ളിയിൽ സ്‌കൂട്ടർ യാത്രികയുടെ ശരീരത്തിലൂടെ കാർ കയറ്റി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി ശ്രീക്കുട്ടിയ്ക്ക് ജാമ്യമില്ല. ശ്രീക്കുട്ടി സമർപ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളി. കേസിലെ രണ്ടാം പ്രതിയാണ് ശ്രീക്കുട്ടി.
കഴിഞ്ഞ ദിവസമാണ് കേസിൽ ശ്രീക്കുട്ടി അറസ്റ്റിലായത്. ഇതിന് പിന്നാലെ കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കുകയായിരുന്നു. ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് മരിച്ച കുഞ്ഞുമോളുടെ അഭിഭാഷകൻ അറിയിച്ച കാര്യങ്ങൾ ബോദ്ധ്യപ്പെട്ടതോടെയാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.
അതീവ ഗൗരവമുളള കേസ് ആണ് ഇതെന്നും, അതിനാൽ തങ്ങളുടെ ഭാഗം കൂടി കേൾക്കണം എന്നുമായിരുന്നു കുഞ്ഞുമോളുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. അതീവ ഗൗരവമുള്ള കേസാണിതെന്ന് പ്രോസിക്യൂഷനും കോടതിയെ അറിയിച്ചിരുന്നു. ഇതും കോടതി കണക്കിലെടുത്താണ് ജാമ്യാപേക്ഷ തള്ളിയത്. ശാസ്താംകോട്ട ജുഡീഷ്യൽ ഒന്നാംക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയെയാണ് ഡോക്ടർ ശ്രീക്കുട്ടി സമീപിച്ചത്.













Discussion about this post