തിരുവനന്തപുരം: അഭിമുഖത്തിനിടെ അവതാരകനോട് ശക്തമായ ഭാഷയിൽ മറുപടി നൽകുന്ന വീഡിയോ പ്രാങ്ക് അല്ലെന്ന് വ്യക്തമാക്കി നടി മനീഷ. പലരും അത് പ്രാങ്ക് അല്ലേ എന്ന് തന്നോട് ചോദിക്കുന്നുണ്ട്. എന്നാൽ അതിനൊന്നും ഉത്തരം നൽകി മെഴുകാൻ തനിക്ക് താത്പര്യം ഇല്ലായെന്നും മനീഷ പറഞ്ഞു.
തനിക്ക് അടുത്ത് അറിയാവുന്ന അവതാരകനാണ് അനാവശ്യമായ ചോദ്യം ചോദിച്ചത്. സ്വകാര്യതയിലേക്ക് കടന്ന് അത്തരമൊരു ചോദ്യം ഒരു സ്ത്രീയോട് ഒരിക്കലും ചോദിക്കാൻ പാടില്ലായിരുന്നു. ചേച്ചിയുടെ വാതിലിൽ ആരെങ്കിലും മുട്ടിയിട്ടുണ്ടോ എന്നാണ് അവതാരകൻ ചോദിച്ചത് എങ്കിൽ തനിക്ക് ഇത്ര വിഷമം തോന്നില്ലായിരുന്നു. ആ ചോദ്യം കേട്ടപ്പോൾ വലിയ വിഷമം തോന്നി. അതുകൊണ്ടാണ് അങ്ങനെ പ്രതികരിച്ചത്.
ഈ സംഭവത്തിൽ ഭൂരിഭാഗം ആളുകളും തനിക്കൊപ്പമായിരുന്നു. ചെപ്പയ്ക്ക് അടിക്കാമായിരുന്നില്ലേ എന്ന് തന്നോട് പലരും ചോദിച്ചു. പക്ഷെ ക്യാമറയ്ക്ക് മുൻപിൽ വച്ച് അത് ചെയ്തിരുന്നുവെങ്കിൽ താൻ കുറ്റക്കാരി ആയേനെ. ചിലർ കേസ് കൊടുക്കാനും തന്നോട് പറഞ്ഞു. തന്റെ പ്രതികരണത്തിന് പിന്നാലെ അവതാരകൻ നിരവധി തവണ മാപ്പ് പറഞ്ഞുവെന്നും മനീഷ വ്യക്തമാക്കി.
Discussion about this post