ന്യൂയോർക്ക്: ആമസോൺ നദിയിലെ വെള്ളം വറ്റുന്നുവെന്ന് സ്ഥിരീകരിച്ച് ഗവേഷകർ. നദിയിലെ ജലനിരപ്പിൽ കാര്യമായ കുറവ് വന്നിട്ടുണ്ടെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. വരാനിരിക്കുന്ന വലിയ പ്രകൃതി ദുരന്തങ്ങളുടെ മുന്നറിയിപ്പാണ് ഇതെന്നും ഗവേഷകർ വിലയിരുത്തുന്നു.
ലോകത്ത് ഏറ്റവും കൂടുതൽ വെള്ളം ഉൾക്കൊള്ളുന്ന നദികളിൽ ഒന്നാണ് ആമസോൺ നദി. പെറുവിയൻ ആൻഡെസിൽ നിന്നും ഉത്ഭവിക്കുന്ന നദി സമുദ്ര നിരപ്പിൽ നിന്നും 5598 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്നു. ബ്രസീലിയൻ നഗരമായ ടബട്ടിംഗയിലൂടെ നദി കടന്നുപോകുന്നുണ്ട്. ഇവിടെ നടത്തിയ നിരീക്ഷണത്തിലാണ് നദിയുടെ ജലനിരപ്പ് ഗണ്യമായി കുറഞ്ഞതായി കണ്ടെത്തിയത്. ഇതിന് പുറമേ മാനൈസ്, റിയോ നെഗ്രോ തുടങ്ങിയ പ്രദേശങ്ങളിലും ജല നിരപ്പ് കുറഞ്ഞിട്ടുണ്ട്.
കാലാവസ്ഥാ മാറ്റത്തിന് അനുസരിച്ച് നദിയുടെ ജലനിരപ്പിൽ മാറ്റം ഉണ്ടാകാറുണ്ട്. വരൾച്ചയുടെ സമയത്ത് നദി 4 മുതൽ 5 കിലോ മീറ്റർ വീതിയിൽ ആണ് കാണപ്പെടുക. മഴക്കാലത്ത് 50 കിലോ മീറ്റളോറം വ്യാപിച്ച് കിടക്കാറുണ്ട്. എന്നാൽ വേനൽ അടുക്കുന്നതിന് മുൻപ് തന്നെ നദയിലെ ജലനിരപ്പ് താണതാണ് ആശങ്ക സൃഷ്ടിച്ചിരിക്കുന്നത്. ജല നിരപ്പ് താണത് പല ജീവജാലങ്ങളുടെ നിലനിൽപ്പിന് ഭീഷണിയായിട്ടുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്.
കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് മേഖലയിൽ ചൂട് വർദ്ധിച്ചിട്ടുണ്ട്. ഇതാണ് ജലനിരപ്പ് താഴാൻ കാരണമായി ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്. ഈ അവസ്ഥ തുടർന്നാൽ അധികം വൈകാതെ തന്നെ കൊടും വരൾച്ച ഭൂമിയിലെ പിടികൂടുമെന്നും ഇവർ വ്യക്തമാക്കുന്നു.













Discussion about this post