ന്യൂഡൽഹി: ഇന്ത്യയെ അപകീർത്തിപ്പെടുത്തിക്കൊണ്ട് വീഡിയോ പങ്കുവച്ച യൂട്യൂബർ. ബാൾഡ് ആന്റ് ബാങ്ക്‌റപ്റ്റ് എന്ന യൂട്യൂബ് ചാനലിന്റെ ഉടമയായ ബെഞ്ചമിൻ റിച്ചാണ് അപകീർത്തിപ്പെടുത്തുന്ന വീഡിയോ പങ്കുവച്ചത്. സംഭവത്തിന് പിന്നാലെ ഇയാൾക്കെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യയിലെ സോഷ്യൽ മീഡിയ ഉപയോക്താക്കൾ രംഗത്ത് എത്തിയിട്ടുണ്ട്.
‘ ഞാൻ ഇന്ത്യ സന്ദർശിച്ചു, നിങ്ങൾ സന്ദർശിക്കേണ്ടതില്ല’ എന്ന തലക്കെട്ടോടെയായിരുന്നു ഇയാൾ വീഡിയോ പങ്കുവച്ചിട്ടുള്ളത്. കൊൽക്കത്ത, ഡൽഹി എന്നീ നഗരങ്ങളിൽ എത്തി, അവിടെ നിന്നുള്ള വീഡിയോ മാത്രം പകർത്തിക്കൊണ്ടായിരുന്നു രാജ്യത്തെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള റിച്ചിന്റെ പരാമർശങ്ങൾ. ഇന്ത്യയിലെ ട്രെയിനുകൾക്ക് ഒട്ടും വൃത്തിയില്ലെന്ന് റിച്ച് വീഡിയോയിൽ ആരോപിച്ചു. റോഡിൽ കുണ്ടും കുഴിയുമാണ്. തെരുവുകളിൽ മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നു. റോഡുകളിലൂടെ നടക്കുമ്പോൾ അറപ്പാകുന്നുവെന്നും റിച്ച് വീഡിയോയിലൂടെ പറഞ്ഞിരുന്നു.
റോഡിലൂടെ നടക്കുന്നതിനിടെ വഴിയിൽ കണ്ട ആളോട് റിച്ച് സംസാരിക്കുന്നുണ്ട്. നാട്ടുകാരന് ഷെയ്ഖ് ഹാൻഡ് നൽകുകയും അയാളോട് സംസാരിക്കുകയും ചെയ്ത ശേഷം തനിക്ക് അസുഖം വരാൻ ആഗ്രഹിക്കുന്നില്ല എന്നും പറയുന്നതായി വീഡിയോയിൽ കാണാം.
2018 ൽ യൂട്യൂബ് ചാനൽ ആരംഭിച്ചതിന് പിന്നാലെ റിച്ച് ഇന്ത്യയിൽ എത്തിയുന്നു. അന്നും ഇന്ത്യയെ ഒരുപാട് അപകീർത്തിപ്പെടുത്തിക്കൊണ്ട് ഇയാൾ പരാമർശം നടത്തിയിരുന്നു. ആറ് വർഷങ്ങൾക്ക് ശേഷവും ഇന്ത്യയിൽ ഒരു പുരോഗതിയും ഉണ്ടായിട്ടില്ലെന്നും റിച്ച് ആരോപിക്കുന്നുണ്ട്.
അതേസമയം ഇയാളുടെ വീഡിയോ പ്രചരിച്ചതിന് പിന്നാലെ ശക്തമായി വിമർശിച്ച് ഇന്ത്യക്കാർ രംഗത്ത് എത്തി. വൃത്തിഹീനമായ സ്ഥലങ്ങൾ മാത്രം ചിത്രീകരിച്ച് റിച്ച് രാജ്യത്തെ അപമാനിക്കുകയാണെന്ന് ആളുകൾ വിമർശിച്ചു. റച്ചിന്റെ വിസ റദ്ദാക്കണമെന്ന ആവശ്യവും ആളുകളിൽ നിന്നും ഉയരുന്നുണ്ട്.
Discussion about this post