കൊല്ലം: മൈനാഗപ്പള്ളി അപകടത്തിലെ പ്രതി ശ്രീക്കുട്ടിക്കെതിരെ വെളിപ്പെടുത്തലുമായി ഭർത്താവ് അഭീഷ് രാജ്. സേലത്ത് എംബിബിഎസ് പഠിക്കാൻ പോയതുമുതൽ ശ്രീക്കുട്ടി ഡ്രഗ് അഡിക്ട് ആയിരുന്നുവെന്ന് അഭീഷ് പറഞ്ഞു.
പ്രതികൾ രാസലഹരി ഉപയോഗിക്കുന്നുണ്ടാകാമെന്നാണ് സംശയിക്കുന്നത്. ഒരു പഞ്ചപാവം കുട്ടിയായിരുന്നു ശ്രീക്കുട്ടി. അജ്മൽ ഉൾപ്പെടെയുള്ളവരുടെ കൂടെ ചേര്‍ന്നതിൽ പിന്നെയാണ് സ്ഥിതിയിലേക്ക് എത്തിയത്.
ഒരു വർഷം മുമ്പ് വരെ ശ്രീക്കുട്ടിക്ക് സാമ്പത്തികമായി സഹായം ചെയ്യുമായിരുന്നു. എന്നാൽ വഴിവിട്ട ജീവിതത്തിൽ നിന്ന് ഇനി തിരിച്ചു വരില്ലെന്ന് മനസ്സിലായപ്പോള്‍ ആണ് അതുപോലും അവസാനിപ്പിച്ചത് എന്നും അഭീഷ് വ്യക്തമാക്കി. അജ്‌മലുമായുള്ള ബന്ധമാണ് താനുമായി മുഴുവനായും അകലാന്‍ കാരണം. അജ്മലുമായുള്ള ബന്ധത്തിലും ചില പ്രശ്നങ്ങളുണ്ടായിരുന്നു. ശ്രീക്കുട്ടിയുടെ മാതാപിതാക്കൾ തന്നെയാണ് അവളുടെ വഴിവിട്ട ജീവിതത്തിന് കാരണമെന്നും അഭീഷ് കൂട്ടിച്ചേര്‍ത്തു.
Discussion about this post