വീടുകളിൽ ഏറ്റവും കൂടുതൽ ശല്യം ചെയ്യുന്ന ജീവിയാണ് പാറ്റകൾ. ഇതിന്റെ ശല്യം കാരണം അടുക്കളയിൽ ഒന്നും വയ്ക്കാൻ പറ്റാത്ത അവസ്ഥയാണ് . ഇതായിരിക്കും മിക്ക ആളുക്കളുടെയും പരാതി . പാറ്റയെ അകറ്റാൻ പല തരത്തിലുള്ള കെമിക്കലുകൾ മാർക്കറ്റിൽ ലഭ്യമാണ്. എന്നാൽ ഇവ ഉപയോഗിക്കുന്നത് ഗുണത്തിനെക്കാളും ദോഷമാണ്.
എന്നാൽ ഇനി അത് ആലോചിച്ച് വിഷമിക്കണ്ട . ഒരു തുളസി ഉണ്ടായാല്‍ പാറ്റകളെ കുടുംബത്തോടെ നാടു കടത്താം.
എല്ലാത്തരം പ്രാണികളെയും അകറ്റുവാന്‍ തുളസി ഫലപ്രദമാണ്. ആന്റി ബാക്ടീരിയല്‍, ആന്റി വൈറല്‍ ഗുണങ്ങള്‍ ഇവയ്ക്കുണ്ട്. അതിനാല്‍ തന്നെ പാറ്റ ശല്യം ഉള്ള സ്ഥലങ്ങളില്‍ ഒരു ഓഫീസ് തുളസി വച്ചാൽ മതി. ഇതിന്റെ ഗന്ധം പാറ്റകള്‍ക്ക് അസഹ്യമായി തോന്നുകയും അവ സ്ഥലം വിടുകയും ചെയ്യും.
പാറ്റകളെ തുരത്താന്‍ സഹായിക്കുന്ന മറ്റൊന്നാണ് വെളുത്തുള്ളി. വെളുത്തുള്ളിയുടെ എസന്‍ഷ്യല്‍ ഓയിലില്‍ അടങ്ങിയിരിക്കുന്ന എ.സാറ്റിവം സംയുക്തം പാറ്റകളുടെ മുട്ടകള്‍ നശിപ്പിക്കാന്‍ സഹായിക്കുന്നു.അതുകൊണ്ട് തന്നെ വെളുത്തുള്ളി പാറ്റ വരുന്ന സ്ഥലത്ത് വച്ചാൽ അവയുടെ വംശം തന്നെ ഇല്ലാതാവും.
പൈന്‍, ലാവണ്ടര്‍, റോസ്‌മേരി, കറുവപ്പട്ട എന്നിവയുടെ ഗന്ധവും പാറ്റകള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നവയാണ്. ഇവയുടെ ഓയിലുകള്‍ വാങ്ങിച്ച് നേര്‍പ്പിച്ച് സ്‌പ്രേ ആക്കുക. ഇത് പാറ്റ ശല്യമുള്ള ഇടങ്ങളില്‍ സ്‌പ്രേ ചെയ്താല്‍ പാറ്റ ശല്യം ഇല്ലാതാവും.
Discussion about this post