ബുഡാപെസ്റ്റ്: ലെബനനിൽ പേജർ പൊട്ടിത്തെറിച്ച് ഹിസ്ബുള്ള ഭീകരർ കൊല്ലപ്പെട്ട സംഭവത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് ആവർത്തിച്ച് ഇറ്റാലിയൻ-ഹംഗേറിയൻ സിഇഒയും ഹംഗറി ആസ്ഥാനമായുള്ള ബിഎസി കൺസൾട്ടിങ്ങിന്റെ ഉടമയുമായ ക്രിസ്റ്റ്യാന ബർസോണി. നോർവേ പൗരത്വമുള്ള മലയാളിയായ റിൻസൺ ജോസിന്റെ കമ്പനി ഇവർക്ക് പേജർ ഇടപാടുമായി ബന്ധപ്പെട്ട് 1.3 മില്യൺ പൗണ്ട് നൽകിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ തങ്ങൾക്ക് പേജർ വിതരണവുമായി ബന്ധമില്ലെന്നാണ് ക്രിസ്റ്റ്യാന ആവർത്തിച്ച് വ്യക്തമാക്കുന്നത്. ഏഴ് ഭാഷകൾ വഴങ്ങുന്ന, കണികാശാസ്ത്രത്തിൽ പിഎച്ച്ഡി ഉള്ള ഇവരുടെ പങ്ക് ഇത് വരെ അന്വേഷണസംഘങ്ങളൊന്നും തള്ളിയിട്ടില്ല.
പേജറുകൾക്ക് തായ്വാനീസ് നിർമ്മാതാക്കളായ ഗോൾഡ് അപ്പോളയിൽ നിന്ന് ഡിസൈൻ ലൈസൻസ് നൽകിയതായി കമ്പനി വെളിപ്പെടുത്തിയതിന് പിന്നാലെ ഞാൻ ഒരു ഇടനിലക്കാരൻ മാത്രമാണ് നിങ്ങൾ തെറ്റിദ്ധരിച്ചതെന്നാണ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.
അതേസമയം പേജർ സ്ഫോടനവുമായി ബന്ധപ്പെട്ട് മലയാളിയിലേക്കും അന്വേഷണം നീട്ടുകയാണ് അന്താരാഷ്ട്ര സംഘങ്ങൾ. ബൾഗേറിയൻ തലസ്ഥാനമായ സോഫിയയിലാണ് റിൻസന്റെ കമ്പനി. കമ്പനിയെ കുറിച്ച് വിശദാന്വേഷണം ആരംഭിച്ചെന്ന് ബൾഗേറിയൻ അധികൃതർ വ്യക്തമാക്കി. ഗുരുതര ആരോപണത്തിൽ റിൻസൺ ഇത് വരെ പ്രതികരിച്ചിട്ടില്ല. പേജർ സ്ഫോടനപരമ്പര നടന്നതിന് പിന്നാലെ ഇയാളെ കാണാതായതും സംശയം ഇരട്ടിപ്പിക്കുന്നു.
റിൻസൺ ജോസിന്റെ ഉടമസ്ഥതയിലുള്ള നോർട്ട ഗ്ലോബൽ 2022 ഏപ്രിലിലാണ് സ്ഥാപിതമായത്. ബൾഗേറിയൻ തലസ്ഥാനമായാ സോഫിയയിലെ ഒരു റെസിഡൻഷ്യൽ വിലാസത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ഇവർ മുഖേനയാണ് ഇസ്രയേലിന്റെ ഷെൽ കമ്പനിയെന്ന് സംശയിക്കുന്ന ഹംഗറിയിലെ ബിഎസി കൺസൾട്ടിങ്ങിൽനിന്ന് ഹിസ്ബുള്ളയ്ക്ക് പേജറുകൾ കൈമാറിയത്
Discussion about this post