എറണാകുളം: അങ്കമാലി- കുണ്ടന്നൂർ ബൈപ്പാസിനായി സ്ഥലം ഏറ്റെടുക്കുന്നതിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ച് അധികൃതർ. 290.058 ഹെക്ടർ സ്ഥലമാണ് ബൈപ്പാസ് നിർമ്മാണത്തിനായി കേന്ദ്രത്തിന്റെ നിർദ്ദേശത്തെ തുടർന്ന് ഏറ്റെടുക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം കഴിഞ്ഞ മാസം 29 ന് കേന്ദ്രസർക്കാർ പുറപ്പെടുവിച്ചിരുന്നു.
അലങ്കമാലി കരയാംപറമ്പിൽ നിന്നാണ് ബൈപ്പാസ് ആരംഭിക്കുന്നത്. 47 കിലോ മീറ്ററാണ് ബൈപ്പാസിന്റെ നീളം. ആലുവ, കുന്നത്തുനാട്, കണയന്നൂർ താലൂക്കുകളിലെ 25 വില്ലേജുകളിലൂടെയാണ് പാത കടന്നുപോകുന്നത്. പാത യാഥാർത്ഥ്യമാകുന്നതോട് കൂടി വലിയ മാറ്റം ആകും പ്രദേശങ്ങളിൽ ഉണ്ടാകുക.
1956 ലെ എൻ എച്ച് ആക്ട് പ്രകാരം ആണ് സ്ഥലമേറ്റെടുപ്പിന്റെ നടപടികൾ പുരോഗമിക്കുന്നത്. ഒരു വർഷത്തിനുള്ളിൽ പരാതികൾ പരിഹരിച്ചുകൊണ്ടുള്ള 3 ഡി നോട്ടിഫിക്കേഷൻ പുറത്തിറങ്ങും. ഇതിനിന് പിന്നാലെ സ്ഥലം അളന്ന് ഏറ്റെടുക്കും. ജില്ലാ കളക്ടർ ആയിരിക്കും സ്ഥലമേറ്റെടുത്ത് നൽകുന്നത്.
ദേശീയ പാത 66 ന് അനുവദിച്ച സമാനമായ നഷ്ടപരിഹാര തുകയാകും ഇവർക്കും ലഭിക്കുക. അതിനാൽ വിട്ട് നൽകുന്ന ഭൂമിയ്ക്ക് കോടികൾ ലഭിച്ചേക്കാം. ഇതിന് പുറമേ പൊളിക്കേണ്ടിവരുന്ന കെട്ടിടങ്ങളുടെയും മുറിയ്‌ക്കേണ്ടിവരുന്ന മരങ്ങളുടെ മൂല്യവും നഷ്ടപരിഹാരമായി ഇവർക്ക് ലഭിക്കും.
Discussion about this post