ചെന്നൈ: ഭാര്യ ആരതിയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയതിന് പിന്നാലെ ആദ്യമായി പ്രതികരിച്ച് തമിഴ് നടൻ ജയം രവി. വിവാഹമോചനം സംബന്ധിച്ച വിഷയത്തില്‍ കെനിഷയുടെ പേര് വലിച്ചിഴയ്ക്കരുതെന്ന് ജയം രവി പറഞ്ഞു. ചെന്നൈയിലെ സത്യം തിയേറ്ററിന് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവെയാണ് നടന്റെ പ്രതികരണം.
‘ജീവിക്കാൻ അനുവദിക്കൂ, ഇതിലേക്ക് ആരുടെയും പേര് വലിച്ചിഴക്കരുത്’ എന്നാണ് ജയം രവി പറഞ്ഞത്. ഇല്ലാത്ത കാര്യങ്ങളാണ് ആളുകള്‍ പറയുന്നത്. ഇങ്ങനെ ചെയ്യരുത്. വ്യക്തിജീവിതത്തിലെ സ്വകാര്യതയെ മാനിക്കൂ. 600 ഓളം സ്റ്റേജ് ഷോകളിൽ പാടിയ വ്യക്തിയാണ് കെനിഷ. ഒരുപാട് കഠിനാദ്ധ്വാനം ചെയ്യുന്ന ഒരു സൈക്കോളജിസ്റ്റാണ് അവര്‍’ ജയം രവി പറഞ്ഞു.
സാധാരണക്കാരുടെ ക്ഷേമത്തിനായുള്ള തന്‍റെ ഭാവി പദ്ധതികളെ തകർക്കാൻ മാത്രമാണ് ഇത്തരം കിംവദന്തികൾ കൊണ്ട് സാധിക്കുകയെന്നും ജയം രവി കൂട്ടിച്ചേർത്തു. തനിക്കും കെനിഷയ്ക്കും ഭാവിയിൽ ഒരു ഹീലിംഗ് സെന്‍റര്‍ തുടങ്ങാൻ പദ്ധതിയുണ്ട്. പലരെയും സഹായിക്കാൻ ആണ് തങ്ങൾ ആഗ്രഹിക്കുന്നത്. ദയവായി അത് നശിപ്പിക്കരുത്. വിവാദങ്ങളില്‍ അനാവശ്യമായി ആരെയും ഉൾപ്പെടുത്തരുത് എന്നും ജയം രവി കൂട്ടിച്ചേര്‍ത്തു.
അടുത്തിടെയാണ് തന്റെ വിവാഹ മോചനത്തെ കുറിച്ച് ജയം രവി പ്രഖ്യാപിച്ചത്. ഇതിന് പിന്നാലരെ ഗായിക കെനിഷ ഫ്രാൻസിസുമായുള്ള നടന്‍റെ ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ പരന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇതിനെതിരെ നടന്‍ രംഗത്ത് എത്തിയത്.
Discussion about this post