വാഷിംങ്ടൺ: ക്വാഡ് ഉച്ചകോടിക്കിടെ അബദ്ധത്തിൽ ചൈനയെ കുറ്റപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ചൈന നമ്മളെയെല്ലാം പരീക്ഷിക്കുകയാണെന്നാണ് ജോ ബൈഡൻ പറഞ്ഞത്. റിപ്പോർട്ടർമാർ യോഗസ്ഥലത്ത് തന്നെ നിൽക്കുന്നതും റെക്കോർഡ് ചെയ്യുന്നതും ശ്രദ്ധിക്കാതെയായിരുന്നു ബൈഡന്റെ ഈ പരാമർശം. ആദ്യമായല്ല ബൈഡൻ ഇത്തരത്തിൽ ഹോട്ട് മൈക്കിൽ അകപ്പെടുന്നത്.
ചൈന ‘ആക്രമണാത്മകമായി പെരുമാറുന്നു, സാമ്പത്തിക, സാങ്കേതിക വിഷയങ്ങൾ ഉൾപ്പെടെ നിരവധി മേഖലകളിൽ ഞങ്ങളെ എല്ലാവരെയും പരീക്ഷിക്കുന്നു.”അതേ സമയം, തീവ്രമായ മത്സരത്തിന് തീവ്രമായ നയതന്ത്രം ആവശ്യമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.ക്വാഡ് ഉച്ചകോടിക്കിടെ ഓസ്ട്രേലിയ, ഇന്ത്യ, ജപ്പാൻ എന്നീ രാജ്യങ്ങളിലെ നേതാക്കളെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്
അതേസമയം ക്വാഡ് ഉച്ചകോടി അമേരിക്കയിൽ പുരോഗമിച്ച് വരികയാണ്. ഇന്തോ-പസഫിക് മേഖലയിൽ വർദ്ധിച്ചുവരുന്ന ചൈനയുടെ സൈനിക സ്വാധീനത്തെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്വാഡ് രൂപീകരിച്ചത്. ക്വാഡ് നേതാക്കളുടെ നേരിട്ടുള്ള മൂന്നാമത്തെ ഉച്ചകോടിയാണ് ഇപ്പോൾ നടക്കുന്നത്.











