ബാക്ടീരിയ,വൈറസ്.. കേൾക്കുമ്പോൾ തന്നെ നമുക്ക് ഇപ്പോൾ പേടിയാണല്ലേ? അത്രയേറെ അവ നമ്മളെ ബുദ്ധിമുട്ടിക്കുന്നുണ്ട്.നമുക്ക് നഗ്നനേത്രങ്ങൾ കൊണ്ട് പോലും കാണാൻ സാധിക്കാത്ത ഇവ
ഈ സൂക്ഷ്മാണുക്കൾ പലരോഗങ്ങൾക്കും കാരണമാകുന്നു. എന്നാൽ പ്രകൃതിയ്ക്ക് ഉപകാരപ്രദമായ പല സൂക്ഷ്മാണുക്കളും ഉണ്ട്.
ഇപ്പോഴിതാ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കുന്ന ബാക്ടീരയയുടെ കൂടുതൽ വിശേഷങ്ങൾ ചർച്ചയാവുകയാണ്. ലോകത്തെ ഏറ്റവും വലിയ ബാക്ടീരിയയുടെ പേര് അൽപ്പം വ്യത്യസ്തമാണ്. തയോമാർഗരീറ്റ മാഗ്നിഫിക്കാന എന്നാണ് പേര്. കരീബിയൻ മേഖലയിലെ ഒരു ചതുപ്പുനിലത്ത് നിന്നാണ് ഇതിനെ 2022 ൽ കണ്ടെത്തിയത്. മൈക്രോസ്‌കോപ്പിന്റെ സഹായമില്ലാതെ ഇവയെ കാണാം.
വെള്ളനിറത്തിൽ ഒരു നാരുപോലെയുള്ള ഈ ബാക്ടീരിയയ്ക്ക് 9 മില്ലിമീറ്ററാണു നീളം. ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും വലിയ ബാക്ടീരിയയെക്കാൾ 50 മടങ്ങാണ് ഈ നീളം.ആഴം കുറഞ്ഞ ഉഷ്ണമേഖലാ സമുദ്ര ചതുപ്പുനിലങ്ങളിലെ ദ്രവിച്ചുകൊണ്ടിരിക്കുന്ന കണ്ടൽചെടികളുടെ പ്രതലത്തിലാണ് നേർത്ത വെളുത്ത നാരുകളുടെ രൂപത്തിൽ പുതിയ ബാക്ടീരിയത്തെ കണ്ടെത്തിയത്.എങ്ങനെയാണ് ഇതിന് ഇത്രയും വലിപ്പമുണ്ടായത് എന്നത് ശാസ്ത്രജ്ഞർക്ക് അറിയില്ല. ഇരപിടിയന്മാരിൽ നിന്നുള്ള രക്ഷയ്ക്കാവാം ഈ പരിണാമം എന്നാണ് അനുമാനം.
സാധാരണ മനുഷ്യർക്കിടയിൽ എവറസ്റ്റ് പർവതത്തിന്റെ പൊക്കമുള്ള മനുഷ്യർ ജീവിച്ചാൽ എങ്ങനെയിരിക്കും? അതേപോലെയാണ് ഈ ബാക്ടീരിയയെയും സാധാരണ ബാക്ടീരിയകളെയും തമ്മിൽ ഗവേഷകർ താരതമ്യം ചെയ്യുന്നത്.













Discussion about this post