മുതിർന്ന പൗരന്മാർക്ക് അനുയോജ്യമായ നിരവധി സ്കീമുകൾ ഇപ്പോൾ രാജ്യത്തെ ബാങ്കുകൾ നൽകുന്നുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുതിർന്ന പൗരന്മാർക്കായി ആരംഭിച്ച പദ്ധതിയാണ് വികെയർ സ്‌കീം. എന്നാല്‍, ഈ ഈ പദ്ധതിയിൽ നിക്ഷേപിക്കാന്‍ മുതിര്‍ന്നവര്‍ക്ക് ഇനി ഒൻപത് ദിവസം മാത്രമാണ് ഉള്ളത്. സെപ്റ്റംബർ 30 ആണ് അവസാന തിയതി.
5 വർഷം മുതൽ 10 വർഷം വരെയാണ് മുതിർന്ന പൗരന്മാർക്ക് ഇതിൽ നിക്ഷേപിക്കാൻ അനുവാദമുള്ളത്. 7.60 ശതമാനം പലിശയാണ് ഈ സ്കീമിന് കീഴിൽ ബാങ്ക് നൽകുന്നത്.
സ്ഥിര നിക്ഷേപത്തേക്കാൾ 0.80% അധിക പലിശ വികെയർ സ്കീമിൽ ലഭ്യമാണ്. എന്നാൽ ഇതിൽ അറിയേണ്ട മറ്റൊരു കാര്യം, സ്ഥിര നിക്ഷേപത്തിന്റെ പലിശ പ്രതിമാസ അല്ലെങ്കിൽ ത്രൈമാസ ഇടവേളകളിൽ നൽകും എന്നതാണ്. ഓൺലൈൻ സേവനവും ലഭ്യമാണ്.
എസ്ബിഐ ബാങ്ക് ഉപഭോക്താക്കൾക്ക് എസ്ബിഐയുടെ വി കെയർ സ്കീമിന്റെ സഹായത്തോടെ വായ്പ ലഭിക്കും എന്നതാണ് മറ്റൊരു പ്രധാന കാര്യം. 60 വയസ്സിന് താഴെയുള്ളവർക്ക് എസ്ബിഐയുടെ വി കെയർ പദ്ധതിയിൽ നിക്ഷേപിക്കാനാകില്ല.
Discussion about this post