ബംഗളൂരു: ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായവര്‍ക്കായി നടക്കുന്ന തിരച്ചിലിനിടെ അസ്ഥി കണ്ടെത്തി. ഇന്ന് രാത്രിയാണ് മനുഷ്യന്റെ എന്ന് സംശയിക്കുന്ന അസ്ഥി കണ്ടെത്തിയത്. ഇന്നു രാത്രിയോടെ ഗംഗാവലി പുഴയോരത്ത് നിന്നാണ് അസ്ഥി കണ്ടെത്തിയത്.
വിശദമായ പരിശോധനയ്ക്കായി അസ്ഥി ഫോറൻസിക് ലാബിലേക്ക് എത്തിച്ചു. ഡിഎന്‍എ പരിശോധനയില്‍ മാത്രമേ അസ്ഥി മനുഷ്യന്‍റേത് ആണോ മറ്റേതെങ്കിലും മൃഗത്തിന്‍റേത് ആണോ സ്ഥിരീകരിക്കാന്‍ കഴിയൂ. ഇതിനായി ഒരാഴ്ച കാത്തിരിക്കേണ്ടി വരുമെന്ന് സതീഷ് സെയിൽ എംഎൽഎ വ്യക്തമാക്കി.
Discussion about this post