പ്രണയദിനത്തോടനുബന്ധിച്ച് ബിഎസ്എന്‍എല്ലിന്റെ പുതിയ ഓഫറുകള്‍.നാല് രൂപയ്ക്ക് 20 എംബി ത്രീജി ഡാറ്റാ യൂസേജാണ് ബി.എസ്.എന്‍.എല്‍ വാഗ്ദാനം ചെയ്യുന്നത്.
ഒരു ദിവസമായിരിക്കും പായ്ക്കിന്റെ കാലാവധി.വളരെ കുറച്ച് മാത്രം ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരെ ലക്ഷ്യം വെച്ച് ബി.എസ്.എന്‍.എല്‍ന്റെ പുതിയ ഓഫര്‍. ഫെബ്രുവരി 13 മുതലാണ് പുതിയ പ്ലാനുകള്‍ ആരംഭിക്കുന്നത്. അതോടൊപ്പം മെസേജ് ഓഫറുകളുടെ ചര്‍ജുകളും പുതുക്കിയിട്ടുണ്ട്.
12 രൂപയ്ക്ക് 130 മെസേജുകളും 31 രൂപയ്ക്ക് 385 മെസേജുകളും 52 രൂപയ്ക്ക് 880 മെസേജുകളും ലഭിക്കും. ഫെബ്രുവരി 14 പ്രണയദിനത്തോട് അനുബന്ധിച്ച് ഇന്റര്‍നെറ്റ് ഉപയോഗം വര്‍ദ്ധിക്കുമെന്ന് മുന്‍കൂട്ടി കണ്ടാണ് ബി.എസ്.എന്‍.എല്‍ പുതിയ ഓഫറുകള്‍ അവതരിപ്പിച്ചിരിക്കുന്നത്.
Discussion about this post