മുംബൈ; ആപ്പിൾ കമ്പനിയുടെ വിവിധ ഉത്പന്നങ്ങൾ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ. കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം ആണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഐഫോൺ, ഐപാഡ് ഉടമകൾ ഉടൻ തന്നെ അവരുടെ ഡിവൈസുകൾ ഏറ്റവും പുതിയ ഐഒഎസ് 18, ഐപാഡ് ഒഎസ് 18 എന്നിവയിലേക്ക് അപഗ്രേഡ് ചെയ്യണമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.
ഐഫോൺ, ഐപാഡ്, വിഷൻ പ്രോ, മാക്ബുക്ക്, ആപ്പിൾ വാച്ച്, ആപ്പിൾ ടിവി എന്നിവയുടെ ഉപയോക്താക്കളെ ബാധിച്ചേക്കാവുന്ന ഒന്നിലധികം ഗുരുതരമായ തകരാറുകളാണ് ഉള്ളതെന്നാണ് സുരക്ഷാവിഭാഗം ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ആപ്പിൾ ഉപകരണങ്ങളിലേക്ക് ആക്‌സസ് നേടാനും സുരക്ഷാ നിയന്ത്രണങ്ങൾ മറികടക്കാനും കഴിയുന്നതാണ് തകരാറുകൾ.
ഐഒഎസ് 18 അപ്ഡേറ്റിനും ഐപാഡ് ഒഎസ് 18 അപ്ഡേറ്റിനും അനുയോജ്യമല്ലാത്ത ഐഫോണുകളിലും ഐപാഡുകളിലും ഐഒഎസ് 17.7 ഒഎസും ഐപാഡ് ഒഎസ് 17.7 ഉം ഇൻസ്റ്റാൾ ചെയ്യാൻ സേർട്ട് ഇൻ നിർദേശിക്കുന്നു.ഡാറ്റാ ചോർച്ചയും മറ്റ് അപകടങ്ങളും ഒഴിവാക്കാൻ കമ്പനി ലിസ്റ്റുചെയ്തിരിക്കുന്ന ആവശ്യമായ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ മാത്രം ഉപയോഗിക്കണമെന്ന നിർദേശവും കേന്ദ്ര ഏജൻസി നൽകുന്നുണ്ട്.
Discussion about this post