കോട്ടയം:കുമരകത്ത് കാർ പുഴയിൽ വീണ് രണ്ട് പേർ മരിച്ച സംഭവത്തിൽ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മരിച്ചവരിൽ ഒരാൾ മലയാളിയാണെന്നാണ് വിവരം. മഹാരാഷ്ട്രയിലെ താനെയിൽ സ്ഥിരതാമസമാക്കിയ കൊട്ടാരക്കര സ്വദേശി ജെയിംസ് ജോർജ് (48) ആണ് മരിച്ച മലയാളി.
മഹാരാഷ്ട്രയിലെ താനെ സ്വദേശിനിയായ സായ്‌ലി രാജേന്ദ്ര സർജെ(27) ആണ് അപകടത്തിൽ മരിച്ച രണ്ടാമത്തെ ആൾ. ഇരുവരുടെയും മൃത്ദേഹങ്ങൾ ഇന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്യും.
ഇന്നലെ രാത്രി 8.45 ഓടെയായിരുന്നു കോട്ടയം ഭാഗത്തുനിന്നും കുമരകത്തേക്ക് വന്ന കാർ അപകടത്തില്‍ പെട്ടത്. കൈപ്പുഴമുട്ട് പാലത്തിൻ്റെ ഇടതുവശത്തെ സർവീസ് റോഡ് വഴി കാര്‍ പുഴയിലേക്ക് പതിക്കുകയായിരുന്നു. സംഭവം നടക്കുമ്പോൾ പ്രദേശത്ത് മഴ ഉണ്ടായിരുന്നു. റോഡിൽ തെരുവിളക്കുകളോ മുന്നറിയിപ്പ് ബോര്‍ഡുകളോ ഇല്ലാത്തതും അപകടത്തിന് കാരാണമായേക്കാമെന്നാണ് പോലീസിന്റെ സംശയം. പ്രദേശം പരിജയമില്ലാത്തവര്‍ ആയിരുന്നതിനാൽ ഗൂഗിൾ മാപ്പും ഇവരെ ചതിച്ചിരിക്കാമെന്ന് പോലീസ് പറയുന്നു.
Discussion about this post