കൊച്ചി; നടിയുടെ ലൈംഗികപീഡന പരാതിയിൽ നടനും കൊല്ലം എംഎൽഎയുമായ മുകേഷിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു. ഇന്ന് രാവിലെ 10:15 ഓടെയാണ് നടൻ അഭിഭാഷകനൊപ്പം പ്രത്യേക അന്വേഷണസംഘത്തിന് മുന്നിൽ ഹാജരായത്.
വടക്കാഞ്ചേരി പോലീസും മരട് പോലീസും രജിസ്റ്റർ ചെയ്ത രണ്ട് കേസുകളാണ് മുകേഷിനെതിരേ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഈ കേസുകളിലാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. കേസിൽ നേരത്തെ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. അതിനാൽ അറസ്റ്റ് നടപടികൾ ഉണ്ടാകില്ല.
സിനിമയിൽ അവസരവും താരസംഘടനയിൽ അംഗത്വവും വാഗ്ദാനം ചെയ്ത് മരടിലെ വില്ലയിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചു, ഒറ്റപ്പാലത്ത് ഷൂട്ടിങ് സ്ഥലത്ത് കാറിൽ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചു തുടങ്ങിയവയാണ് താരത്തിനെതിരായ ആരോപണങ്ങൾ. പീഡനക്കുറ്റം, സ്ത്രീത്വത്തെ അപമാനിക്കൽ, ആക്രമിക്കണമെന്ന ഉദ്ദേശ്യത്തോടെ അതിക്രമിച്ച് കടക്കൽ, സ്ത്രീത്വത്തെ അപമാനിക്കുന്ന ആംഗ്യം കാണിക്കൽ തുടങ്ങിയ വകുപ്പുകളാണ് മുകേഷിനെതിരെ ചുമത്തിയിട്ടുള്ളത്.
Discussion about this post