എറണാകുളം : നിങ്ങൾ എന്താണോ ചെയ്യുന്നത് അത് എല്ലാം നിങ്ങൾക്ക് തന്നെ തിരിച്ച് കിട്ടുമെന്ന് സിദ്ദിഖിനെതിരെ പരാതിക്കാരി. ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് പ്രതികരണവുമായി പരാതിക്കാരി രംഗത്ത് വന്നത്. ഫേസ്ബുക്കിലാണ് പരാതിക്കാരി കുറിച്ചത്.
ജീവിതം ഒരു ബൂമാറാങ് ആണ്. അത് നിങ്ങൾക്ക് തന്നെ തിരിച്ച് കിട്ടികൊണ്ടിരിക്കും എന്നാണ് പരാതിക്കാരി ഫേസ്ബുക്കിൽ കുറിച്ചത്. കൂടാതെ ഡിജിറ്റൽ തെളിവുകൾ നശിപ്പിക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും സാക്ഷികളെ സ്വാധീനിക്കാനും ശ്രമങ്ങൾ നടക്കുന്നുണ്ട് എന്നും അവർ പറഞ്ഞു.
കേസിൽ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ഹൈക്കോടതി രൂക്ഷ വിമർശനമാണ് നടത്തിയത്. നടിയുടെ പരാതി ഗൗരവമുള്ളതാണെന്ന് പറഞ്ഞ കോടതി,നടൻ കുറ്റം ചെയ്തിട്ടുണ്ടെന്നാണ് പ്രഥമദൃഷ്ട്യാ തെളിയുന്നതെന്നും ചൂണ്ടിക്കാട്ടി. നടിക്കെതിരെ സിദ്ദിഖ് പറഞ്ഞ ആരോപണങ്ങളെ കോടതി കടുത്ത ഭാഷയിൽ വിമർശിക്കുകയും ചെയ്തിരുന്നു. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും കോടതി പറഞ്ഞു. ഇതിന് പിന്നാലെ അറസ്റ്റ് ചെയ്യാൻ കൊച്ചി പോലീസിന് ക്രൈംബ്രാഞ്ച് മേധാവി നിർദേശം നൽക്കുകയും ചെയ്തു. സിദ്ദിഖിനായി ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കുകയും ചെയ്തു. ഇതോടെ തിരച്ചിൽ ഊർജിതമാക്കി. കൊച്ചിയിലെ രണ്ടു വീട്ടിലും സിദ്ദിഖ് ഇല്ലെന്നാണ് പോലീസ് പറയുന്നത്.
Discussion about this post