എറണാകുളം: യുവ നടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിനെ ഭയന്ന് ഒളിവിൽ പോയ നടൻ സിദ്ദിഖ് ജാമ്യം തേടി ഇന്ന് സുപ്രീം കോടതിയെ സമീപിച്ചേക്കും. ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് നടന്‍ സുപ്രീം കോടതിയെ സമീപിക്കുന്നത്. ഇന്ന് തന്നെ ഹർജി നല്‍കിയേക്കുമെന്നാണ് വിവരം.
അതേസമയം, അതിജീവിത സുപ്രീം കോടതിയിൽ തടസഹർജി നൽകിയിട്ടുണ്ട്. സിദ്ദിഖിന്റെ ജാമ്യാപേക്ഷക്കെതിരെ തടസഹർജി നൽകാനാണ് സംസ്ഥാനത്തിന്റെയും തീരുമാനം.നടനെതിരെ സർക്കാർ നിലപാട് കർശനമാക്കിയിരിക്കുകയാണ്.
അന്വേഷണ സംഘത്തിന് ഇതുവരെയും സിദ്ദിഖിനെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. ഹോട്ടലുകളിലടക്കം അർധരാത്രിയും പരിശോധന തുടരുകയായിരുന്നു. സിദ്ദിഖിന്റെ വാഹനം ഇന്നലെ രാത്രി ആലപ്പുഴയിൽ കണ്ടതായാണ് വിവരം. പുന്നമടയിലെ പഞ്ച നക്ഷത്ര ഹോട്ടലിനു മുൻപിൽ ആണ് കാർ കണ്ടത്. ആലപ്പുഴയിലെ പ്രധാന റിസോർട്ടുകളിലൂം സ്റ്റാർ ഹോട്ടലുകളിലും പോലീസ് തിരച്ചിൽ നടത്തുന്നുണ്ട്.
സിദ്ദിഖിന് വേണ്ടിയുള്ള തിരച്ചിലിന്റെ ഭാഗമായി തിരുവനന്തപുരം മ്യൂസിയം പോലീസ് കൊച്ചിയിലെത്തിയിട്ടുണ്ട്. സിദ്ദിഖിന്റെ മകൻ രാത്രി വൈകിയും കൊച്ചിയിൽ അഭിഭാഷകരുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
Discussion about this post