ബെയ്ജിംഗ്: ഉഭയകക്ഷി ബന്ധത്തിൽ ആരോഗ്യകരവും സുസ്ഥിരവുമായ വികസനം പ്രോത്സഹിപ്പിക്കുന്നതിന് ചൈനയും ഇന്ത്യയും ഒരുമിച്ച് നിന്ന് പ്രവർത്തിക്കണമെന്ന് ചൈനീസ് കോൺസൽ ജനറൽ ഷി വെയ് . ചൈന സ്ഥാപിതമായതിന്റെ 75- ാം വാർഷികത്തോടനുബന്ധിച്ച് കൊൽക്കത്തയിലെ കോൺസുലേറ്റ് ജനറലിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെയും ചൈനയുടെയും മികച്ച ഭാവിക്കായി ഒരുമിച്ച് നിന്ന് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം എടുത്ത് പറഞ്ഞു. നമ്മുടെ രണ്ട് രാജ്യങ്ങളിലെയും നേതാക്കൾ ഒരുമിച്ച് പ്രവർത്തിക്കണം. ചൈന-ഇന്ത്യ ബന്ധങ്ങളുടെ ആരോഗ്യകരവും സുസ്ഥിരവുമായ വികസനം, ഇരു രാജ്യങ്ങളിലെയും ജനങ്ങൾളുടെ ഒരു നല്ല ഭാവിക്കായി നിരന്തരമായ പരിശ്രമങ്ങൾ നടത്തണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
വികസന ലക്ഷ്യങ്ങളിലുൾപ്പെടെ പരസ്പര സഹകരണത്തോടെ പ്രവർത്തിക്കേണ്ട പങ്കാളികളാണ് ഇരു രാജ്യങ്ങളും.
ഇരുരാജ്യങ്ങൾക്കുമിടയിൽ നിലനിൽക്കുന്ന അതിർത്തി സംബന്ധമായ പ്രശ്നങ്ങളെയും അദ്ദേഹം ചൂണ്ടിക്കാട്ടി. അയൽക്കാർ തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമായ കാര്യമാണ്. പ്രശ്നത്തെ ഏത് രീതിയിലാണ് കാണുന്നത്, അല്ലെങ്കിൽ എങ്ങനെയാണ് കൈകാര്യം ചെയുന്നതിലാണ് കാര്യം എന്നും അദ്ദേഹം പറഞ്ഞു.
എഴുപത് വർഷം മുമ്പ്, ചൈനയും ഇന്ത്യയും മറ്റ് രാജ്യങ്ങളും ചേർന്ന് സമാധാനപരമായ സഹവർത്തിത്വത്തിന്റെ അഞ്ച് തത്വങ്ങൾ എന്ന കരാറിൽ ഒപ്പ് വെച്ചിരുന്നു. അഞ്ച് തത്വങ്ങളുടെ 70-ാം വാർഷികമാണ ്‌വെള്ളിയാള്ച. ഇത് പ്രമാണിച്ച് ചൈന വെള്ളിയാഴ്ച (ജൂൺ 28) അനുസ്മരണ പരിപാടികൾ നടത്തും എന്നും അദ്ദേഹം വ്യക്തമാക്കി.
1954 ഏപ്രിൽ 29-ന് ഇന്ത്യയും ചൈനയും ഒപ്പുവെച്ച ഒരു കരാറാണ് പഞ്ചശീല കരാർ അഥവാ സമാധാനപരമായ സഹവർത്തിത്വത്തിന്റെ അഞ്ച് തത്വങ്ങൾ. ഇരു രാജ്യങ്ങളും തമ്മിലുള്ള അതിർത്തി തർക്കം പരിഹരിക്കാനാണ് ഈ കരാർ ലക്ഷ്യമിടുന്നത്. പരമാധികാരവും പ്രദേശിക സമഗ്രതയും പരസ്പരം അംഗീകരിക്കൽ, അധിനിവേശരഹിത ഉടമ്പടി, പരസ്പരം ആഭ്യന്തര കാര്യങ്ങളിൽ പരസ്പരം ഇടപെടാതിരിക്കൽ, തുല്യത, പരസ്പര പ്രയോജനം, സമാധാനത്തിൽ സഹവർത്തിത്വം എന്നിവയാണ് പഞ്ചശീല ഉടമ്പടിയുടെ അഞ്ച് തത്വങ്ങൾ. ഈ തത്ത്വങ്ങൾ ഇന്ത്യ-ചൈനീസ് ബന്ധങ്ങളുടെ അടിത്തറയാണ്.
ഏഷ്യയിൽ സമാധാനവും സുസ്ഥിരതയും നിലനിർത്തുന്നതിൽ ഈ കരാർ സുപ്രധാനമായിരുന്നു ഇന്ത്യ-ചൈന ബന്ധത്തിന്റെ വികാസത്തിലെ സുപ്രധാന ചുവടുവയ്പായിരുന്നു പഞ്ചശീല കരാർ.
Discussion about this post