ന്യൂഡല്‍ഹി: യുവനടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റ് ഒഴിവാക്കാൻ നടൻ സിദ്ദിഖ് സുപ്രീം കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗിയിൽ നിന്ന് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്. ഓൺലൈനായാണ് രഞ്ജിത റോത്തഗി വഴി സിദ്ദിഖ് ഹർജി നൽകിയത്.
സിദ്ദിഖിന്റെ ഹർജി ഹൈക്കോടതി തള്ളിയതോടെയാണ് നടന്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഹൈക്കോടതി വിധിയിലെ ചില പോരായ്മകൾ ഉയർത്തിക്കാട്ടി അറസ്റ്റ് ഒഴിവാക്കാനുള്ള നീക്കമാണ് സിദ്ദിഖ് നടത്തുന്നത്.
അതിജീവിത കോടതിയിൽ തടസഹർജി നല്‍കിയിരുന്നു. സംസ്ഥാനസർക്കാരും തടസ്സഹർജി സമര്‍പ്പിച്ചിട്ടുണ്ട്.ഹൈക്കോടതി വിധി വന്നതിനു പിന്നാലെ സുപ്രീംകോടതിയെ സമീപിക്കാൻ സിദ്ദിഖ് നീക്കം തുടങ്ങിയിരുന്നു.
Discussion about this post