ന്യൂഡൽഹി: അടുത്ത മാസം ആദ്യ ആഴ്ചയയോട് കൂടി രാജ്യത്തെ പെട്രോള്‍, ഡീസല്‍ വില സംബന്ധിച്ച് നിര്‍ണായകമായ പ്രഖ്യാപനത്തിന് കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുകയാണെന്നാണ് സൂചന. ഇന്ധനവില കുറയ്ക്കുന്ന കാര്യം പരിശോധിക്കുന്നുണ്ടെന്നായിരുന്നു ഇന്ത്യന്‍ ഓയില്‍ സെക്രട്ടറി പങ്കജ് ജെയിന്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്. ഇതോടു കൂടിയാണ് അഭ്യൂഹങ്ങൾ ശക്തമായത്.
അന്താരാഷ്‌ട്ര വിപണിയിൽ ക്രൂഡ് വില കുറച്ചുകാലം തുടരുകയാണെങ്കിൽ പെട്രോൾ, ഡീസൽ വില കുറയ്ക്കുന്ന കാര്യം സർക്കാർ നടത്തുന്ന എണ്ണ വിപണന കമ്പനികൾ (ഒഎംസി) പരിഗണിച്ചേക്കുമെന്നാണ് പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം സെക്രട്ടറി പങ്കജ് ജെയിൻ പറഞ്ഞത് .
നിലവില്‍ പെട്രോളിന് ലിറ്ററിന് 19.8 രൂപയും ഡീസലിന് 15.8 രൂപയുമാണ് ഈടാക്കുന്നത്. ക്രൂഡ്ഓയില്‍ വില 71 ഡോളറാണ്. അടുത്തിടെ അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വില കുത്തനെ ഇടിഞ്ഞിരുന്നു. ബുധനാഴ്ച, ക്രൂഡ് ഓയിൽ ബെഞ്ച്മാർക്ക് ബ്രെൻ്റ് ഓയിൽ ബാരലിന് 74.15 ഡോളറും ഡബ്ല്യുടിഐ ബാരലിന് 71.16 ഡോളറുമായിരുന്നു.
അതേസമയം, ഇന്ധന വില ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്താന്‍ സംസ്ഥാനങ്ങള്‍ തയ്യാറായാല്‍ വില കുറയുമെന്ന നിലപാട് കേന്ദ്ര സര്‍ക്കാര്‍ മുമ്പ് പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഏതാനും ആഴ്ചകൾക്ക് മുമ്പ് വരെ ഈ കാര്യം പറഞ്ഞിരിന്നു. എന്നാല്‍ സംസ്ഥാനങ്ങളുടെ വരുമാനം ഗണ്യമായി കുറയുമെന്നതിനാല്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ എതിര്‍പ്പ് അറിയിച്ച് രംഗത്ത് വന്നിരുന്നു.
Discussion about this post