തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതാണ് കേരളത്തിൽ മഴയ്ക്ക് കാരണം ആകുന്നത്. അതേസമയം മഴ ലഭിക്കുമെങ്കിലും മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല.
എല്ലാ ജില്ലകളിലും മഴ ലഭിക്കും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ അൽപ്പം ശക്തിയേറിയ മഴയായിരിക്കും അനുഭവപ്പെടുക. മഴയ്ക്കൊപ്പം ശക്തമായ ഇടിമിന്നലിനും കാറ്റിനും സാദ്ധ്യതയുണ്ട്. അതിനാൽ ജാഗ്രത പാലിക്കണം എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് പുലർച്ചെ മുതൽ തന്നെ പാലക്കാട് ജില്ലയിൽ മഴ ലഭിച്ചിരുന്നു. ഞായറാഴ്ചയോടെ സംസ്ഥാനത്ത് മഴ കനക്കും. ഈ സാഹചര്യത്തിൽ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
ആന്ധ്രാ – ഒഡിഷ തീരത്തിന് സമീപം ബംഗാൾ ഉൾക്കടലിലാണ് ന്യൂനമർദ്ദം രൂപപ്പെട്ടത്. ഇതിപ്പോൾ ശക്തികുറഞ്ഞ ചക്രവാതച്ചുഴിയായി മറിയിട്ടുണ്ട്. ഛത്തീസ്ഗഡിന് മുകളിലാണ് ഇപ്പോൾ ചക്രവാതച്ചുഴിയുള്ളത്.
Discussion about this post