തിരുവനന്തപുരം: ഷിരൂരിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ മരണമടഞ്ഞ കോഴിക്കോട് സ്വദേശി അർജുന് ആദരാഞ്ജലികൾ അർപ്പിച്ച് മോഹൻലാൽ. നമ്മുടെ ഹൃദയത്തിലെ നൊമ്പരമാണ് അർജുൻ എന്ന് മോഹൻലാൽ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹം അർജുന് ആദരാഞ്ജലികൾ അർപ്പിച്ചത്.
മനമുരുകി പ്രാർഥിച്ച നാം എല്ലാവരുടേയും ഹൃദയങ്ങളിലേക്ക് നൊമ്പരമായി പ്രിയപ്പെട്ട അർജുൻ. പ്രിയ സഹോദരന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ- മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു. അർജുന്റെ ചിത്രവും നടൻ പങ്കുവച്ചിട്ടുണ്ട്.
ഇന്നലെ വൈകീട്ടോടെയാണ് അർജുൻ ഓടിച്ചിരുന്ന ട്രക്ക് ഗംഗാവലി പുഴയിൽ നിന്നും പുറത്തെടുത്തത്. ഇതിലെ ക്യാബിനുള്ളിൽ അഴുകിയ നിലയിൽ മൃതദേഹവും കണ്ടെടുത്തിരുന്നു. ഇതിന് പിന്നാലെ ആദരാഞ്ജലി അർപ്പിച്ച് മഞ്ജുവാര്യർ ഉൾപ്പെടെ നിരവധി പേരാണ് രംഗത്ത് എത്തിയത്. മോഹൻലാലിന് പുറമേ മമ്മൂട്ടിയും ആദരാഞ്ജലി അർപ്പിച്ചിരുന്നു.
Discussion about this post