എറണാകുളം: ഏറ്റവും വലിയ വിലക്കുറവില്‍ ഏറ്റവും മികച്ച സാധനങ്ങൾ വാങ്ങാൻ അവസരമൊരുക്കി ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ 2024 ആരംഭിച്ചു. 27 മുതലാണ് വില്‍പന ആരംഭിക്കുകയെങ്കിലും ആമസോണ്‍ പ്രൈം അംഗങ്ങള്‍ക്ക് 24 മണിക്കൂര്‍ നേരത്തേ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലിലേക്ക് പ്രവേശനം നല്‍കിക്കൊണ്ടാണ് ഓഫറുകള്‍ ആരംഭിച്ചിരിക്കുന്നത്.
ഇലക്‌ട്രോണിക്‌സ്, ഫാഷൻ ഉൽപ്പന്നങ്ങൾ മുതൽ വീട്ടിലെ അവശ്യവസ്തുക്കൾ വരെയുള്ളവ അവിശ്വസനീയമായ വിലയിൽ ആണ് ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നത്. ഇവ സ്വന്തമാക്കുന്നതിന് ആമസോൺ സ്മാർട്ട് ഓപ്ഷനുകളുകൾ ലഭ്യമാണ്.
ആമസോൺ പേ ലേറ്റർ ഉപയോഗിച്ച് തടസ്സമില്ലാത്ത ഷോപ്പിംഗ് അനുഭവവും ആസ്വദിക്കാം. നോ കോസ്റ്റ് ഇഎംഐ ഓപ്‌ഷനുകളും ലഭ്യമാണ്. പഴയതോ, ഉപയോഗിക്കാത്തതോ ആയ ഇനങ്ങൾ ഒഴിവാക്കി പുതിയ വാങ്ങുന്നതിന് ‘എക്‌സ്‌ചേഞ്ച് ഓഫറുകളുമുണ്ട്.
Discussion about this post