കൊച്ചി; നടനും താരസംഘടനയായ അമ്മയുടെ മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന സിദ്ദിഖിനെതിരായ ലൈംഗികപീഡനക്കേസ് മലയാളസിനിമാലോകത്ത് വലിയ കേളിളക്കമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതോടെ താരം ഒളിവിൽപോയെന്നാണ് വിവരം.നടൻ രാജ്യം വിട്ട് പോകാൻ സാധ്യതയുള്ളതിനാൽ ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരിക്കുകയാണ്.
വർഷങ്ങൾക്ക് മുൻപേ തന്നെ ഉയർന്ന ആരോപണം കഴിഞ്ഞമാസം ഹേമകമ്മറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് ശക്തമായത്. ഹേമകമ്മറ്റി റിപ്പോർട്ട് ചർച്ചയായതിന് പിന്നാലെ ഇവർ ഔദ്യോഗികമായി കേസ് നൽകുകയായിരുന്നു. സിദ്ദിഖിനെയും കേസിനെയും ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ കൊഴുക്കുന്നതിനിടെ താരത്തിന്റെ പലവ പഴയ അഭിമുഖങ്ങളും ഇപ്പോൾ വൈറലാവുകയാണ്. തനിക്ക് സീരിയസായുള്ള പ്രണയം ഉണ്ടായിരുന്നില്ലെന്നാണ് നേരെ ചൊവ്വെ എന്ന പരിപാടിയിൽ സിദ്ദിഖ് പറയുന്നത്.
ജീവിതത്തിൽ അങ്ങനെ സീരിയസായി പ്രണയം ഉള്ള ആളല്ല ഞാൻ. സീരിയസായിട്ടുള്ള പ്രണയങ്ങളൊന്നും തന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. പ്രണയമുണ്ടായതിന് ശേഷമുണ്ടാവുന്ന നിരാശയെക്കാളും നല്ലതാണ് പ്രണയമില്ലാത്തതിന്റേത്. പിന്നെ എന്റെ ഒരു ഈഗോ കാരണമാണ് പ്രണയമില്ലാതെ പോയതിന് കാരണമെന്നും സിദ്ദിഖ് കൂട്ടിച്ചേർത്തു. ഞാനൊരു പെൺകുട്ടിയുടെ അടുത്ത് ചെന്നിട്ട് എനിക്ക് നിങ്ങളെ ഇഷ്ടമാണെന്ന് പറയുന്നു. അപ്പോൾ ആ പെൺകുട്ടി എനിക്ക് നിങ്ങളെ ഇഷ്ടമല്ലെന്ന എങ്ങാനും പറഞ്ഞാൽ അതെനിക്ക് സഹിക്കാൻ പറ്റാത്ത കാര്യമാണ്. ഞാനെപ്പോഴും അതിനെക്കാളും മികച്ച ആളാണെന്നാണ് ഞാൻ എന്നെ പറ്റി വിചാരിച്ച് കൊണ്ടിരിക്കുന്നതെന്നാണ് താരം പറയുന്നത്.
Discussion about this post