തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയെ കാട്ടുകളളൻ എന്ന് വിശേഷിപ്പിച്ച് പി വി അൻവർ. മുഖ്യമന്ത്രിയെ വികൃതമാക്കുന്നത് കാട്ടുകള്ളൻ ശശിയാണ്. ഈ സർക്കാർ രക്ഷപ്പെടാൻ ആ കള്ളൻ പുറത്തുചാടണം. പാർട്ടിയിലെ ഉന്നത നേതാക്കൾക്ക് എന്തുമാകാം. അഴിമതി നടത്താം.. പ്രവർത്തകരെ മിണ്ടാൻ അനുവദിക്കില്ല എന്ന് അൻവർ കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയെ വെല്ലുവിളിക്കുകയാണ്. സിറ്റിംഗ് ജഡ്ജിയെ കൊണ്ട് താൻ ഉന്നയിച്ച ആരോപണങ്ങൾ അന്വേഷിക്കണം. എഡിജിപി എഴുതികൊടുത്ത വാറോല വായിക്കേണ്ട ഗതികേടിലേക്ക് മുഖ്യമന്ത്രി എത്തിയോ എന്ന് അദ്ദേഹവും പാർട്ടിയും ആലോചിക്കണം . സിറ്റിങ് ജഡ്ജിയെ വച്ച് സത്യസന്ധരായ ഉദ്യോഗസ്ഥരെ കൊണ്ട് 158 കേസുകൾ പുനരന്വേഷിക്കാൻ മുഖ്യമന്ത്രി തയാറാണേയെന്ന് വീണ്ടും ചോദിക്കുകയാണ് എന്ന് അദ്ദേഹം വീണ്ടും ചോദിച്ചു.
അഞ്ച് എട്ട് മാസം മുൻപ് ഞാൻ മുഖ്യമന്ത്രിയോട് പറഞ്ഞതാണ് ഈ അജിത്ത് കുമാറും പി ശശിയും ചതിക്കുമെന്ന്. ഇവർ കള്ളൻമാരാണ്. ഷാജൻ സ്‌കറിയ കേസുമായി ബന്ധപ്പെട്ട് ശശിയുമായി താൻ പണ്ടേ അകന്നിരുന്നു. ഈ ഷാജൻ സ്‌കറിയയെ രക്ഷപ്പെടുത്താൻ ഇവർ കളിച്ച കളി എനിക്ക് മനസ്സിലായതാണ്. അത് ഞാൻ ഇപ്പോൾ ഇവിടെ പറയുന്നുല്ല എന്ന് അൻവർ പറഞ്ഞു.
അന്ന് എല്ലാ തെളിവുകളോടെയാണ് ഞാൻ മുഖ്യമന്ത്രിയെ കണ്ടത്. 11 പേജ് അടങ്ങിയ പരാതി മുഖ്യമന്ത്രിക്ക് താൻ കൊടുത്തിരുന്നു. വായിക്കുന്നതിനിടെ ഇടയ്ക്കിടെ എന്നെ നോക്കുന്നുണ്ടായിരുന്നു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പല കാര്യങ്ങളും ചോദിച്ചു . അപ്പോൾ ഇത് എല്ലാം കേട്ട് മുഖ്യമന്ത്രി നിശ്വാസം വിടുക മാത്രമാണ് ചെയ്തത്. ആ നിശ്വാസം എന്റെ ഹൃദയത്തിലാണ് തട്ടിയത്. എന്നിട്ട് എന്നോട് പറഞ്ഞത് ഇങ്ങനെ എല്ലാം ആയാൽ ഇപ്പോ എന്താ ചെയ്യാ.സത്യത്തിൽ അത് എന്റെ മനസ്സിൽ തട്ടി പോലീസുമായി ബന്ധപ്പെട്ട ഒരു വിഷയം സിഎമ്മിനോട് ചർച്ച ചെയ്യുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post