ജെറുസലേം: ഹിസ്ബുള്ള ഭീകരർക്കെതിരെ ആക്രമണം കടുപ്പിയ്ക്കുമെന്ന മുന്നറിയിപ്പുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അമേരിക്കയും യൂറോപ്പും സമാധാനത്തിനായി മുന്നോട്ടുവച്ച നിർദ്ദേശങ്ങളിൽ പ്രതീക്ഷയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുള്ള കമാൻഡർ മുഹമ്മദ് ഹുസൈൻ സുരൂർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഐക്യരാഷ്ട്രസഭയിൽ ആയിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
ഹിസ്ബുള്ള ഭീകരർക്കെതിരെ മുഴുവൻ ശക്തിയുമെടുത്ത് പോരാടും. ലക്ഷ്യം പൂർത്തീകരിക്കാതെ ഇതിൽ നിന്നും പിന്നോട്ടില്ല. റോക്കറ്റ് ആക്രമണം ഹിസ്ബുള്ള അവസാനിപ്പിച്ചേ മതിയാകൂ. അതുവരെ പ്രതിരോധം ശക്തമായി തന്നെ തുടരും. യുദ്ധം അവസാനിപ്പിച്ച് സമാധാനം തുടരാനായി അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും മുന്നോട്ട് വയ്ക്കുന്ന നിർദ്ദേശങ്ങളിൽ കാര്യമായ പ്രതീക്ഷയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
21 ദിവസത്തെ വെടിനിർത്തൽ കരാറിനായുള്ള നിർദ്ദേശങ്ങളാണ് അമേരിക്ക മുന്നോട്ട് വച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രതിരോധ സെക്രട്ടറി ആന്റണി ബ്ലിങ്കൺ ഉൾപ്പെടെയുള്ളവർ ഇസ്രായേൽ അധികൃതരുമായി ചർച്ച ചെയ്തുവരികയാണ്.
Discussion about this post