തിരുവനന്തപുരം : പി വി അൻവർ എംഎൽഎ പറയുന്നതെല്ലാം ഗൂഢാലോചനയുടെ ഭാഗമാണെന്ന് സി പി എം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ. അൻവർ ഇത്തരം പ്രതികരണം നടത്തുമെന്ന് നേരത്തെ അറിയാമായിരുന്നു. ഇതിൽ ഒരു അത്ഭുതവുമില്ല. ഇത് ഇങ്ങനെ തന്നെ വരൂമെന്ന വ്യക്തത സിപിഎമ്മിന് ഉണ്ടായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയേയും കുടുംബത്തേയും ഒറ്റപ്പെടുത്തുന്നതിനുള്ള ഗൂഢാലോചനയാണ് അൻവർ നടത്തിയത്. ഇത് നേരത്തെ തുടങ്ങിയതാണ്. . അൻവറിനെ സ്വീകരിക്കാൻ പ്രതിപക്ഷം പ്രത്യേകിച്ച് കോൺഗ്രസ് തയ്യാറായിരിക്കുകയാണല്ലോ. കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡന്റ് അൻവർ പറഞ്ഞത് എല്ലാം സത്യമാണ് എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ്. എന്നാൽ തനിക്ക് ചോദിക്കാനുള്ളത് ഇത്രമാത്രമാണ്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മത്സ്യവണ്ടിയിൽ പണം കടത്തിയെന്ന അൻവറിന്റെ ആരോപണവും ശരിവയ്ക്കുകയാണോ എന്നും അദ്ദേഹം ചോദിച്ചു.
അൻവറിന്റെ ആരോപണങ്ങളിൽ പാട്ടിക്ക് പരിഭ്രാന്തിയില്ല. ഒരു ചുക്കും കേരള രാഷ്ട്രീയത്തിൽ ഉണ്ടാക്കില്ല. അദ്ദേഹം ഉന്നയിച്ച ആരോപണങ്ങളിൽ സത്യം പുറത്തുവരുന്നതിൽ അൻവറിന് തന്നെ പ്രശ്നമുണ്ടോയെന്ന സംശയമാണ് ഉയരുന്നത്. വിഷപ്പാമ്പു പോലും പാലു കൊടുത്ത കൈക്ക് കടിക്കില്ല. അതിനപ്പുറമാണ് അൻവർ ചെയ്തതെന്നും എ കെ ബാലൻ പറഞ്ഞു
Discussion about this post