കോഴിക്കോട്;പി.വി.അൻവർ പിച്ചും പേയും വിളിച്ചു പറയുകയാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനൻ.അൻവറിനെ നല്ല വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് ചിലരുടെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.സി.പി.എമ്മിന്റെ എ, ബി, സി, ഡി അറിയാത്ത അൻവറാണ് ആരോപണം ഉന്നയിക്കുന്നതെന്ന് മോഹനൻ പറഞ്ഞു.
പി.വി. അൻവറിന് മുഹമ്മദ് റിയാസ് ആരാണെന്ന് അറിയാമോ എന്നും അദ്ദേഹം ആരാഞ്ഞു. മുഹമ്മദ് റിയാസ് മുഖ്യമന്ത്രിയുടെ മകളെ കല്യാണം കഴിച്ച് ഓടിളക്കി വന്നതല്ല. അൻവർ സമനില തെറ്റിയത് പോലെ പിച്ചുംപേയും പറയുന്നു. കോഴിക്കോടിന്റെ തെരുവീഥികളിൽ മർദനമേറ്റുവാങ്ങി കടന്നുവന്ന ആളാണ് റിയാസ് എന്നും പി. മോഹനൻ പറഞ്ഞു.
ആവനാഴിയിലെ അവസാന ആയുധവുമായാണ് ആക്രമണം. മുഖ്യമന്ത്രിയെ തകര്‍ക്കാനും സര്‍ക്കാരിന്റെ വിശ്വാസ്യതയെ തകര്‍ക്കാനും ശ്രമിക്കുകയാണ്. എന്നാല്‍ എല്ലാം വിഫലമാവുകയാണ്. ശക്തനായ മുഖ്യമന്ത്രിയെ തകര്‍ക്കുന്നത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകര്‍ക്കാനുള്ള നീക്കമാണെന്ന് എല്ലാവര്‍ക്കും ബോധ്യമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു
Discussion about this post