തിരുവനന്തപുരം: ടോൾ നിരോധനം നീങ്ങി മാസങ്ങൾ പിന്നിട്ടതോടെ കടലിൽ മത്സ്യങ്ങൾക്ക് വീണ്ടും ചാകരക്കാലം. മലയാളികളുടെ പ്രിയപ്പെട്ട മത്സ്യങ്ങളായ മത്തിയും അയലയും നെത്തോലിയുമെല്ലാം കടലിൽ ഇപ്പോൾ സുലഭമായി ലഭിക്കുന്നുണ്ട്. എന്നാൽ വള്ളം നിറയെ മീൻ കിട്ടിയാലും മത്സ്യത്തൊഴിലാളികളുടെ വീട്ടിൽ അടുപ്പുപുകയണമെങ്കിൽ ഇനിയുമേറെ ബുദ്ധിമുട്ടണം.മത്സ്യങ്ങൾ കരക്കെത്തിക്കുമ്പോൾ ലേലത്തിൽ ന്യായമായ വില കിട്ടാത്തതാണ് പ്രശ്‌നമാകുന്നത്.
ഒരുകിലോ വലിയ അയലയ്ക്ക് വിപണിയിൽ 85 രൂപയെങ്കിൽ മത്സ്യതൊഴിലാളികൾക്ക് ലഭിക്കുന്നത് 30 രൂപ മാത്രം. ഒരു കിലോ മത്തിക്ക് 25 രൂപയും. ഇത് കിലോയ്ക്ക് 100 രൂപയ്ക്കാണ് കച്ചവടക്കാർ വിൽക്കുന്നത്. ഹാർബറിൽ നിന്ന് നത്തോലി 40 രൂപയ്ക്കാണ് മൊത്തക്കച്ചവടക്കാർ വാങ്ങുന്നത്. 100 രൂപയാണ് വിപണി വില. ചെമ്പാൻ വിപണിയിൽ 70 രൂപയുള്ളപ്പോൾ മത്സ്യതൊഴിലാളികൾക്ക് കിട്ടുന്നത് 20 രൂപ മാത്രം. 150 രൂപയുള്ള മാന്തളിന് 100 രൂപ കിട്ടുന്നത് മാത്രമാണ് ആശ്വാസം
വലിയ ബോട്ടുകൾ ഏകദേശം 2,500 മുതൽ 5,000 കിലോ വരെ മീനുമായാണ് തിരിച്ചുവരുന്നത്.പത്ത് തൊഴിലാളികൾ പോകുന്ന ബോട്ടിന് മൂന്ന് ദിവസത്തേക്ക് കടലിൽ പോവാൻ 1,200 ലിറ്റർ ഡീസലും 4,000 രൂപയുടെ ഭക്ഷണവും 10,500 രൂപയുടെ ഐസ് ബ്ലോക്കും ആവശ്യമാണ്. ചെലവിന്റെ പകുതിക്കുള്ള മത്സ്യം പോലും പലപ്പോഴും കിട്ടുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.
അതേസമയം കരിഞ്ചന്തയിൽ വൻവിലക്ക് മണ്ണെണ്ണ വാങ്ങി മുടിയുകയാണ് മത്സ്യത്തൊഴിലാളികൾ.. ഈ വർഷം ജനുവരിയിൽ 42 രൂപയുണ്ടായിരുന്ന മണ്ണെണ്ണക്ക് ഇപ്പോൾ 81 രൂപയാണ് ഈടാക്കുന്നത്. പൊതു വിപണിയിൽ 126 രൂപയാണ് മണ്ണെണ്ണ വില.ി മത്സ്യബന്ധനത്തിന് പോകുന്നത്? വലിയ നഷ്ടമാണെന്നാണ് തൊഴിലാളികൾ പറയുന്നത്
Discussion about this post