സിനിമാ ലോകത്തെ സംബന്ധിച്ച് ഓരോ വെള്ളിയാഴ്ചയും നിർണായകമാണ്. സിനിമ ഇറങ്ങുന്നതും പുതിയ താരങ്ങൾ പിറക്കുന്നതും ഓരോ വെള്ളിയാഴ്ചകളിലാണ്. അന്ന് ചിലരുടെ ഭാഗ്യം തെളിയുമ്പോൾ മറ്റ് ചിലർ പരാജയഭാരം ഏറ്റ് വാങ്ങേണ്ടി വരും. ബോളിവുഡിലെ ഹിറ്റ് ഹൊറർ സിനിമകളിലൊന്നായിരുന്നു വീരാന. 1988 ൽ പുറത്തിറങ്ങിയ ഈ സിനിമ കുഞ്ഞുതാരങ്ങളുമായി കുറഞ്ഞ ബജറ്റിലെത്തി വിജയം കൊയ്ത സിനിമയായിരുന്നു.
ജാസ്മിൻ ധുന്ന എന്ന താരമായിരുന്നു വീരാനയിലെ നായിക. കാണാൻ അധിസുന്ദരി. മാദകസൗന്ദര്യം എന്ന് പറയുന്നതാവും ഉചിതം. സിനിമയിലുടനീളം ആ സുന്ദരിയെ വാനോളം ഉപയോഗിച്ചിട്ടുമുണ്ട്. ഒറ്റ രാത്രികൊണ്ട് ജാസ്മിന്റെ തലവര തെളിഞ്ഞു. 13 ാം വയസിൽ 1979 ൽ പുറത്തിറങ്ങിയ സർക്കാരി മെഹ്്മാൻ എന്ന ചിത്രത്തിലൂടെ അരങ്ങേറിയെങ്കിലും 1984 ലാണ് പിന്നീട് അഭിനയിക്കുന്നത്. ഡിവോഴ്‌സ് എന്ന ആ ചിത്രത്തിന് ശേഷമാണ് 1988 ൽ വീരാനയിൽ അഭിനയിക്കുന്നത്. ഇതോടെ താരം വലിയ പ്രശസ്തിയിലേക്ക് എത്തി. ആരാധകർ താരം താമസിച്ചിരുന്ന ഹോട്ടലുകളുടെ മുന്നിൽ തടിച്ചുകൂടി. ഒറ്റരാത്രി കൊണ്ട് ആരാധകവൃന്ദത്തെ ഉണ്ടാക്കിയെടുത്ത ജാസ്മിന്റെ ആരാധകക്കൂട്ടത്തിൽ ഒട്ടും പ്രതീക്ഷിക്കാത്ത ഒരാൾ കൂടി ഉണ്ടായിരുന്നു. അധോലോകനേതാവും മുംബൈ ഭീകരാക്രമണ കേസിലെ പ്രതിയുമായ ദാവൂദ് ഇബ്രാഹിം ആയിരുന്നു ആ ആൾ.
ജാസ്മിനെ കാമുകിയാക്കണമെന്നായി ദാവൂദിന്റെ ആഗ്രഹം. താരം എവിടെ പോയാലും ഭീകരന്റെ ആളുകൾ പിന്തുടർന്നു. അങ്ങനെ ഒരിക്കൽ വീരാനയുടെ വിജയാഘോഷം അവസാനിക്കും മുൻപ് ജാസ്മിൻ അപ്രത്യക്ഷയായി. താരം എവിടെ പോയെന്നോ ആരെ കൂടെ പോയെന്നോ യാതൊരു അറിവും ഇല്ല.തൊണ്ണൂറുകളിൽ ജാസ്മിൻ വിവാഹിതയായെന്നും യുഎസിലേക്ക് പോയെന്നുമൊക്കെ സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ടായിരുന്നു.ജാസ്മിനെ ദാവൂദ് ഇബ്രാഹിം തട്ടിക്കൊണ്ടുപോയതാണെന്നാണ് ഇപ്പോഴും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. ആഗ്രഹിച്ചതൊന്നും വിട്ട് കളയാത്ത ശീലമുള്ള ആ ക്രൂരൻ ആ സുന്ദരിയെ കൊണ്ടുപോയെന്ന് തന്നെയാണ് ആരാധകർ ഇന്നും വിശ്വസിക്കുന്നത്.
Discussion about this post