എറണാകുളം: ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ റോഡിലെ കുഴിയിൽ വീണു. തൃശ്ശൂർ – കുന്നംകുളം റോഡിൽ മുണ്ടൂർ മഠത്തിന് സമീപമായിരുന്നു അപകടം. തലനാരിഴയ്ക്കാണ് അദ്ദേഹം പരിക്കേൽക്കാതെ രക്ഷപ്പെട്ടത്.
ഉച്ചയോടെയായിരുന്നു സംഭവം. തൃശ്ശൂർ- കുന്നംകുളം വഴി കോഴിക്കോട്ടേയ്ക്ക് ആയിരുന്നു അദ്ദേഹത്തിന്റെ യാത്ര. ഇതിനിടെ റോഡിലെ കുഴിയിൽ കാറിന്റെ ടയർ അകപ്പെടുകയായിരുന്നു. കുഴിയിൽ വീണയുടൻ ടയർ പൊട്ടി. ഇതിന് ശേഷം ഈ ടയർ മാറ്റി പുതിയ ടയർ ഫിറ്റ് ചെയ്ത ശേഷമാണ് അദ്ദേഹം യാത്ര തുടർന്നത്.
ഏറെ നാളായി തൃശൂർ കുറ്റിപ്പുറം റോഡിലെ മുണ്ടൂർ മുതൽ കുന്നംകുളം വരെയുള്ള റോഡ് ദീർഘനാളായി പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്. നാട്ടുകാരിൽ നിന്നും വ്യാപക പരാതിയും പ്രതിഷേധവും ഉയർന്നിട്ടും അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. റോഡിന്റെ ശോചനീയാവസ്ഥയെ തുടർന്ന് ഇതുവഴിയുള്ള യാത്ര മുഖ്യമന്ത്രി വേണ്ടെന്നുവച്ചത് വലിയ വാർത്ത ആയിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കോടതി ജസ്റ്റിസിന്റെ വാഹനം അപകടത്തിൽപ്പെടുന്നത്.
Discussion about this post