എറണാകുളം: സിനിമാ ഷൂട്ടിംഗിനിടെ താൻ താമസിച്ച മുറിയുടെ വാതിലിൽ നടിമാർ വന്ന് മുട്ടിയിട്ടുണ്ടെന്ന് നടൻ കൊല്ലം തുളസി. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കിടപ്പറ പങ്കിടാൻ സ്ത്രീകളെ വിളിക്കുന്നതിൽ തെറ്റില്ലെന്നും കൊല്ലം തുളസി പറഞ്ഞു.
കിടപ്പറയിലേക്ക് സ്ത്രീകളെ വിളിക്കുന്നതിൽ തെറ്റില്ല. മൃഗങ്ങളെ ആ സ്ഥാനത്ത് വിളിക്കാൻ കഴിയുകയില്ലല്ലോ?. സ്ത്രീയ്ക്കും പുരുഷനും കിടപ്പറ പങ്കിടണമെങ്കിലും പുരുഷനും സ്ത്രീയും വേണം. ദൈവം ആദത്തെയാണ് ആദ്യം സൃഷ്ടിച്ചത്. ആദത്തിന്റെ ദു:ഖം കണ്ടാണ് ഇണയെ സൃഷ്ടിച്ചതെന്നും കൊല്ലം തുളസി കൂട്ടിച്ചേർത്തു.
ഞാൻ ചെറിയ വില്ലൻ വേഷങ്ങളാണ് അഭിനയിക്കാറുള്ളത്. ബലാത്സംഗ സീനിൽ ഇതുവരെ അഭിനയിച്ചിട്ടില്ല. ഇത്തരം സീനുകളിൽ അഭിനയിക്കാൻ പറഞ്ഞവരോട് പറ്റില്ല എന്ന് മുഖത്ത് നോക്കി പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇണയെ കിട്ടിയില്ല.
പലരും നായക നടന്മാരോടുള്ള ഭ്രമം കൊണ്ട് അങ്ങോട്ട് ചെല്ലുകയാണ്. തന്റെ മുറിയുടെ വാതിലുകളിൽ നടിമാർ മുട്ടിയിട്ടുണ്ട്. തനിക്ക് അറിയാവുന്ന ചെറുപ്പക്കാരിയായ നടിയാണ് വാതിലിൽ മുട്ടിയത്. അങ്ങനെ തട്ടുന്നത് മറ്റ് എന്തിനെയെങ്കിലും വേണ്ടിയാണോ എന്നതിന് തെളിവുണ്ടോയെന്നും കൊല്ലം തുളസി ചോദിച്ചു.
Discussion about this post