ബാങ്കോക്ക്: തായ്‌ലൻഡിൽ മുതലകളെ കൂട്ടത്തോടെ കൊന്നൊടുക്കി കർഷകൻ. തായ്‌ലൻഡിലെ വടക്കൻ പ്രവിശ്യയിൽ താമസിക്കുന്ന നത്തപക് ഖുംകഡ് ആണ് മുതലകളെ കൂട്ടക്കുരിതി ചെയ്തത്. കനത്ത മഴയുടെ പശ്ചാത്തലത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ നടപടി.
യാഗി ചുഴലിക്കാറ്റിന് പിന്നാലെ തായ്‌ലൻഡിൽ അതിശക്തമായ മഴയാണ് ലഭിക്കുന്നത്. ഇതേ തുടർന്ന് പ്രളയ സമാന സാഹചര്യവും നിലനിൽക്കുന്നുണ്ട്. വെള്ളപ്പൊക്കം ഉണ്ടായാൽ മുതലകൾ ഫാമിൽ നിന്നും പുറത്തുകടക്കുന്നതിനും ആളുകളുടെ ആക്രമിക്കുന്നതിനും സാദ്ധ്യതയുണ്ട്. ഇതേ തുടർന്നാണ് മുതലകളെ കൊല്ലാൻ അദ്ദേഹം തീരുമാനിച്ചത്.
വംശനാശ ഭീഷണി നേരിടുന്ന സയാമീസ് ഇനത്തിൽപ്പെട്ട മുതലകളെ ആയിരുന്നു നത്തപക് ഖുംകഡ് പരിപാലിച്ചിരുന്നത്. 120 ഓളം മുതലകൾ ഫാമിൽ ഉണ്ടായിരുന്നു. 17 വർഷമായി അദ്ദേഹം മുതല ഫാം നടത്തിവരികയാണ്. മുൻകാലങ്ങളിലും പ്രദേശത്ത് വെള്ളപ്പൊക്കം ഉണ്ടായിരുന്നുവെന്ന് നത്തപക് ഖുംകഡ് പറയുന്നു. എന്നാൽ അതൊന്നും ഫാമിനെ ബാധിച്ചിരുന്നില്ല. എന്നാൽ ഇത്തവണ ഇതുവരെ കണ്ടതിൽവച്ച് വലിയ വെള്ളപ്പൊക്കം ആണ് ഉണ്ടായിരിക്കുന്നത്.
കനത്ത മഴയിൽ മുതലകളെ പാർപ്പിച്ചിരുന്ന പ്രത്യേക ഇടത്തിന്റെ സംരക്ഷണ ഭിത്തിയ്ക്ക് വിള്ളൽ ഉണ്ടായിട്ടുണ്ട്. മഴ തുടർന്ന് ഫാമിൽ വെള്ളം നിറഞ്ഞാൽ വിള്ളൽ രൂക്ഷമാകുകയും ഭിത്തി തകരുകയും ചെയ്യാം. മുതലകൾ പുറത്ത് കടന്നാൽ അത് വലിയ അപകടത്തിന് കാരണം ആകും. ഇതോടെ ലംഫൂണിലെ ഫിഷണി ഓഫ് ചീഫ് പോൺതിപ് നുവലനോംഗുമായി ബന്ധപ്പെടുക ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
13 അടിവരെ നീളമുള്ള മുതല നീളമുള്ള മുതലകളെ മാറ്റുക ദുഷ്‌കരമാണെന്ന് അദ്ദേഹം നിർദ്ദേശിച്ചു. ഇതോടെ കൊന്ന് കളയാൻ തീരുമാനിക്കുകയായിരുന്നു. വെള്ളത്തിലേക്ക് കറന്റ് കടത്തിവിട്ടാണ് അവയെ കൊന്നത് എന്നും നത്തപക് ഖുംകഡ് വ്യക്തമാക്കി.
Discussion about this post