റായ്പൂർ: കമ്യൂണിസ്റ്റ് ഭീകരർ സ്ഥാപിച്ച ഐഇഡി പൊട്ടിത്തെറിച്ച് ജവാന്മാർക്ക് പരിക്ക്. അഞ്ച് ജവാന്മാർക്കാണ് പരിക്കേറ്റത്. ഛത്തീസ്ഗഡിലെ ബീജാപൂർ ജില്ലയിലാണ് സംഭവം.
ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. പ്രദേശത്ത് കമ്യൂണിസ്റ്റ് ഭീകരരുണ്ടെന്ന രഹസ്യവിരത്തിന്റെ അടിസ്ഥാനത്തിൽ എത്തിയതായിരുന്നു സുരക്ഷാസേന.ബോംബുമായി ബന്ധിപ്പിച്ചിരുന്ന വയർ കണ്ടതിനെ തുടർന്ന് ജവാൻമാർ ബോംബ് കണ്ടെത്താൻ ശ്രമിക്കുന്നതിനിടെയാണ് പ്രഷർ ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ് (ഐഇഡി) പൊട്ടിത്തെറിച്ചത്.
പ്രാഥമിക ചികിത്സ നൽകിയ ശേഷം, പരിക്കേറ്റ ജവാന്മാരെ ബിജാപൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അപകടനില തരണം ചെയ്തതായി ഉദ്യോഗസ്ഥൻ പറഞ്ഞു. അതേസമയം സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് കൂടുതൽ പരിശോധന തുടരുകയാണ്. പ്രദേശത്ത് ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്
Discussion about this post