ഡല്‍ഹി: ഹിന്ദുത്വവാദികളെ എതിര്‍ത്തതുകൊണ്ട് അവര്‍ മകനെ രാജ്യദ്രോഹിയായി ചിത്രീകരിയ്ക്കുകയാണെന്ന് രാജ്യദ്രോഹകുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെട്ട ജെ.എന്‍.യു യൂണിയന് പ്രസിഡന്റ് കനൈയ്യ കുമാറിന്റെ പിതാവ് ജയ്ശങ്കര് സിംഗ്. ബി.ജെ.പി സര്‍ക്കാരിനെതിരെ എന്റെ മകന് ധാരാളം പ്രചാരണ പരിപാടികളില്‍ പങ്കെടുത്തിരുന്നു, ഇതിന്റെ ദേഷ്യം തീര്‍ക്കുകയാണ് ഹിന്ദുത്വവാദികളെന്ന് അദ്ദേഹം ആരോപിച്ചു.
എന്റെ മകനെ രാജ്യദ്രോഹിയെന്നോ ഭീകരനെന്നോ വിളിയ്ക്കരുതെന്ന് അംഗന്‍വാടി ജീവനക്കാരിയായ അമ്മ മീന ദേവിയും പറഞ്ഞു. ദേശീയ പ്രസ്ഥാനത്തിലോ സ്വാതന്ത്ര്യസമരത്തിലോ ഒരു പങ്കും വഹിയ്ക്കാത്തവരുടെ പിന്തുടര്ച്ചക്കാരാണ്.
ഇപ്പോള്‍ തന്റെ സഹോദരനെ ദേശദ്രോഹിയെന്ന് വിളിയ്ക്കുന്നതെന്ന് കനൈയ്യയുടെ സഹോദരനും വിദ്യാര്‍ത്ഥിയുമായ പ്രിന്‍സ് പറയുന്നു. വര്‍ഷങ്ങളായി സി.പി.ഐ അനുഭാവികളാണ് എ.ഐ.എസ്.എഫ് നേതാവായ കനൈയ്യയുടെ കുടുംബം. കര്‍ഷകനായിരുന്ന ജയ്ശങ്കര് സിംഗ് ഏഴുവര്‍ഷത്തോളമായി രോഗബാധിതനായി ചികിത്സയിലാണ്.
സ്കൂള്‍ ഒഫ് ഇന്റര്‍നാഷണല്‍ സയന്‍സസില്‍ മൂന്നാംവര്‍ഷ പി.എച്ച്.ഡി വിദ്യാര്‍ത്ഥിയാണ് കനൈയ കുമാര്‍. അറസ്റ്റിന് മുമ്പ് നടത്തിയ പ്രസംഗത്തില്‍ ആര്.എസ്.എസിന്റെ ദേശസ്നേഹ സര്‍ട്ടിഫിക്കറ്റ് തനിയ്ക്ക് ആവശ്യമില്ലെന്ന് കനൈയ്യ കുമാര്‍ വ്യക്തമാക്കിയിരുന്നു.
Discussion about this post